ഒളിക്യാമറ വീഡിയോയില്‍ താന്‍ തന്നെയെന്ന് സമ്മതിച്ച് ബോബി ... പക്ഷേ ഫേസ്ബുക്ക് പേജ് കാണാനില്ല
കോഴിക്കോട്: കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒളിക്യാമറ ദൃശ്യങ്ങളിലുള്ളത് താന്‍ തന്നെയാണെന്ന് സമ്മതിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ആ ഫേസ്ബുക്ക് പേജ് തന്നെ അപ്രത്യക്ഷമായി.
'സ്ത്രീയുമായി ബന്ധപ്പെട്ട ചുരുക്കം ചില കാര്യങ്ങള്‍ സത്യമാണ്' എന്നാണ് ബോബിയുടെ പേരില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അതില്‍ പല അസത്യങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും പല തരത്തിലുള്ള ബ്ലാക്ക് മെയിലിങ്ങിന്റെ സമ്മിശ്രമാണതെന്നും ബോബിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ബോബിയുടേതെന്ന പേരില്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്ത് വിട്ടത്. ആഭ്യന്തര വകുപ്പിന് ലഭിച്ച പരാതിയ്ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ എന്നായിരുന്നു വിശദീകരണം. ഇത് സംബന്ധിച്ച് ബോബി ചെമ്മണ്ണൂരിന് എന്തൊക്കെയാണ് പറയാനുള്ളത് എന്ന് നോക്കാം.

ചില സത്യങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന വീഡിയോയില്‍ ഉള്ളതില്‍ ചില കാര്യങ്ങള്‍ സത്യമാണെന്നാണ് ബോബി ചെമ്മണ്ണൂരിന്റേതെന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നത്.

അസത്യങ്ങളും ബ്ലാക്ക് മെയിലിങ്ങും
എന്നില്‍ അതില്‍ സത്യം മാത്രമല്ല ഉള്ളത്. കൂട്ടിച്ചേര്‍ത്ത അസത്യങ്ങളുടേയും ബ്ലാക്ക് മെയിലിങ്ങുകളുടേയും സമ്മിശ്രമാണ് ആ വീഡിയോ എന്നാണ് പോസ്റ്റില്‍ പറയുന്നത്.

ബിസിനസ് വൈരാഗ്യം
രണ്ട് വര്‍ഷം മുമ്പുള്ള സൗഹൃദത്തിന്റെ പേര് പറഞ്ഞ് മൂന്നാമതൊരു വ്യക്തി തങ്ങള്‍ക്കില്ലാത്ത പരിഭവങ്ങളുമായി ബിസിനസ് വൈരാഗ്യം തീര്‍ക്കാന്‍ ചെയ്തതാണ് ഇതെല്ലാം എന്നാണ് പോസ്റ്റില്‍ പറയുന്നത്. അസത്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സ്ക്രിപ്റ്റും സംവിധാനവും ആ മൂന്നാമനാണ് ചെയ്തത് എന്നും ബോബി ആക്ഷേപിയ്ക്കുന്നുണ്ട്.

തികച്ചും ആസൂത്രിതം?
സാമ്പത്തികമായോ മറ്റെന്തിങ്കിലും രീതിയിലോ വഞ്ചിയ്ക്കുകയോ കുറ്റം കൃത്യം നടത്തുകയോ ചെയ്തുവെന്ന രീതിയില്‍ ഒരു പരാതിയും ഈ വിഷയത്തിലില്ല. ബിസിനസ് രംഗത്തെ വൈരാഗ്യം തീര്‍ക്കാനുള്ള ആസൂത്രണമാണിത് എന്നാണ് ബോബിയുടെ പക്ഷം.

ഒരു ദ്രോഹവും ചെയ്യില്ല
അറിഞ്ഞുകൊണ്ട് ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത വ്യക്തിയാണ് താന്‍.

സഹായിക്കുന്നതില്‍ ആനന്ദം
തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്ത് അതില്‍ ആനന്ദം കൊള്ളുന്ന വ്യക്തി കൂടിയാണ് താനെന്നും ബോബിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. തനിയ്ക്ക് പ്രത്യേകിച്ച് ഒരു ജാതിയോ, മതോ കക്ഷിരാഷ്ട്രീയമോ ഇല്ലെന്നും ബോബി പറയുന്നുണ്ട്.

പേഴ്സണല്‍ സ്വാതന്ത്ര്യം
മറ്റാര്‍ക്കും ദ്രോഹമില്ലാത്ത തന്റെ പേഴ്സണല്‍ കാര്യങ്ങള്‍ തന്റെ സ്വാതന്ത്ര്യം ആണ്. ആ സത്യം എവിടേയും തുറന്ന് പറയാന്‍ ഒരു മടിയും ഇല്ലെന്നും ബോബി പറയുന്നു.

പ്രത്യേക സ്ഥാനം വേണ്ട
നുണപറഞ്ഞുകൊണ്ട് , ഇമേജ് ഉണ്ടാക്കി ഏതെങ്കിലും പ്രത്യേക സ്ഥാനത്ത് എത്തിച്ചേരാന്‍ താന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നും ആ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

സോഷ്യല്‍ വര്‍ക്കര്‍, സ്പോര്‍ട്സ് മാന്‍... ബി,സിനസ് മാന്‍
താന്‍ ഒരു സോഷ്യല്‍ വര്‍ക്കറും സ്പോര്ട്സ്മാനും മാത്രമല്ല, ഒരു ബിസിനസ് മാനും കൂടു ആയിപ്പോയി എന്നതുകൊണ്ട് ബിസിനസ് രംഗത്തെ വൈരാഗ്യവും അസൂസയയും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.

ആ പേജ് കാണാനില്ല
കാര്യങ്ങള്‍ ഇങ്ങനെ വെട്ടിത്തുറന്ന് പറഞ്ഞെങ്കിലും നിലവില്‍ ആ ഫേസ്ബുക്ക് പോസ്റ്റ് പോയിട്ട്, ഫേസ്ബുക്ക് പേജ് പോലും കാണാനില്ല.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications