Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിലെ കത്തികരിഞ്ഞ മൃതദേഹം: ജസ്നയല്ലെന്ന് ആശ്വാസം.. കത്തിച്ച് കളിഞ്ഞത് പൊക്കിഷ മേരിയെ

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച ദുരൂഹത ഒഴിഞ്ഞു. കോട്ടയത്ത് നിന്നും കാണാതായ ജസ്നമേരിയുടെ മൃതദേഹമാണ് ചെന്നൈയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതെന്ന വാര്‍ത്ത വന്നതോടെ ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചിരുന്നു.

ജസ്നയുമായി മൃതദേഹത്തിന് സാമ്യം ഉണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ മരിച്ചത് ജസ്നയല്ലെന്നും തമിഴ്നാട് സ്വദേശിയാണെന്നും പോലീസ് കണ്ടെത്തി.

തമിഴ്നാട്ടില്‍

തമിഴ്നാട്ടില്‍

വ്യാഴാഴ്ച വൈകീട്ടാണ് കാഞ്ചീപുരത്തിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരുച്ചിറപ്പള്ളി- ചെങ്കല്‍പ്പേട്ടയിലെ പഴവേലയില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പല്ലില്‍ ക്ലിപ്പിട്ടിരുന്നത്. ഏകദേശം 19നും 21 നും ഇടയില്‍ പ്രായമുള്ള യുവതിയുടേതാണ് മൃതദേഹം എന്നും വാര്‍ത്ത പരന്നതോടെയാണ് അത് ജസ്നയുടേതാണോയെന്ന സംശയം ഉയര്‍ന്നത്.

അന്വേഷണ സംഘം

അന്വേഷണ സംഘം

തുടപ്‍ന്ന് വെച്ചൂച്ചിറ എസ്ഐ പിഎച്ച് അഷറഫ്, ജെസ്നയുടെ സഹോദരന്‍ ജെയ്സ് എന്നിവരടങ്ങിയ സംഘം ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിന് ജെസ്നയുമായി സാമ്യമില്ലെന്നും ജസ്നയുടെ പല്ലിലേയും മൃതദേഹത്തിലേയും ക്ലിപ്പുകള്‍ക്ക് വ്യത്യാസമുണ്ടെന്നും ജെസ്നയുടെ സഹോദരന്‍ വ്യക്തമാക്കി. അതേസമയം മൃതദേഹം ആരുടേതെന്ന് ഉറപ്പ് വരുത്താന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താം എന്നും ജെസ്നയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

ആരാണ് പൊക്കിഷ മേരി

ആരാണ് പൊക്കിഷ മേരി

അതിനിടെ അണ്ണാനഗറില്‍ നിന്ന് കാണാതായ പൊക്കിഷ മേരി എന്ന യുവതിയുടേതാണ് മൃതദേഹം എന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മുഖം പൂര്‍ണമായി കത്തികരിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ മേരിയുടേതാണ് മൃതദേഹം എന്ന് ബന്ധുക്കള്‍ ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പൊക്കിഷ മേരിയെ കാണാതായത്. ഇവര്‍ ജോലിക്ക് പോയി മടങ്ങി വരാത്തതിനെ തുടര്‍ന്ന് മേരിയുടെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചിരുന്നു. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞതോടെ തമിഴ്നാട് പോലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് മാസത്തോളം

രണ്ട് മാസത്തോളം

പത്തനംതിട്ട സ്വദേശിനിയായ ജസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് രണ്ട് മാസത്തോളമാകുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ മാർച്ച് 22 മുതലാണ് കാണാതായത്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. സ്റ്റഡി ലീവായതിനാൽ ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഓട്ടോയിൽ മുക്കുട്ടുത്തറയിലും ബസിൽ എരുമേലിയിലും എത്തി. എന്നാൽ ഇതിനുശേഷം ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആർക്കുമറിയില്ല.

കാണാമറയത്ത് തന്നെ

കാണാമറയത്ത് തന്നെ

ഇതോടെ ജസ്നയെവിടെയെന്ന ചോദ്യത്തിന് വീണ്ടും ഉത്തരം തേടുകയാണ് പോലീസ്. ഇതുവരെയും ജസ്‌ന എവിടയെന്നത് സംബന്ധിച്ച് ഒരു സൂചന പോലും പോലീസിനോ വീട്ടുകാര്‍ക്കോ ലഭിച്ചിട്ടില്ല. കേരളത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണങ്ങളിലെല്ലാം നിരാശ മാത്രമാണ് ഫലം.അടുത്തിടെ ബെംഗളൂരുവില്‍ ജസ്‌നയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയും പരാജയപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+