കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 മൃതദേഹങ്ങള്‍ കണ്ടെത്തിയ കിണറില്‍ നവാജത ശിശുവിന്റെ മൃതദേഹവും: പൊലീസിന്റെ അനാസ്ഥയെന്ന് വിമർശനം

Google Oneindia Malayalam News

ജയ്പൂര്‍: മൂന്ന് യുവതികളുടെയും രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹം കണ്ടെത്തിയ കിണറ്റില്‍ നിന്നും നവജാത ശിശുവിന്റെയും മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ ദുദു ടൗണില്‍ നിന്നായിരുന്നു രാജ്യത്തെ നടുക്കിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മരണപ്പെട്ട മൂന്ന് പേരും സഹോദരിമാരായിരുന്നു. കലു ദേവി, മമത, കമലേഷ് എന്നിവരും കലു ദേവിയുടെ ഒന്നര വയസും 27 ദിവസവും പ്രായമുള്ള കുട്ടികളുമാണ് മരിച്ചത്. മമതയും കമലേഷുമായിരുന്നു ഗർഭിണികള്‍. കലുദേവിയുടെ പ്രസവം കഴിഞ്ഞിട്ട് ഒന്നര മാസം മാത്രമേ ആയിരുന്നുള്ളു.

ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ കോടിപതി നിങ്ങളാണോ; ഫലം പുറത്ത്, ഒന്നാം സമ്മാനം ഈ നമ്പറിന്ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ കോടിപതി നിങ്ങളാണോ; ഫലം പുറത്ത്, ഒന്നാം സമ്മാനം ഈ നമ്പറിന്

സ്ത്രീകളിലൊരാള്‍ കിണറ്റില്‍ പ്രസവിച്ചതായും ആ നവജാത ശിശുവിന്റെ മൃതദേഹമാണ് ഇന്ന് പൊങ്ങി വന്നതെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഗർഭിണികളില്‍ ഒരാളുടെ പ്രസവം അടുത്തിരിക്കുകയായിരുന്നുവെന്നും ആദ്യം ദിവസം നടത്തിയ പരിശോധനയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചില്ലെന്നുമാണ് രാജസ്ഥാന്‍ പൊലീസ് വ്യക്തമാക്കുന്നത്.

rajasthanss

ഞായറാഴ്ച മറ്റൊരു മൃതദേഹം കിണറ്റിൽ പൊങ്ങിക്കിടക്കുന്നത് കണ്ടതിനെ തുടർന്ന് പോലീസും എസ്ഡിആർഎഫ് സംഘവും എത്തി മൃതദേഹം പുറത്ത് എടുക്കുകയായിരുന്നു. കിണറിന് സമീപത്ത് എത്തിയ ഏതാനും യുവാക്കളായിരുന്നു നവജാത ശിശുവിന്റെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് പൊലീസിനെ അറിയിച്ചതെന്ന് മീന സമാജ് നേതാവ് ഫൂൽചന്ദ് മീണ പറഞ്ഞു. വിശദമായ പരിശോധനകള്‍ക്ക് ശേഷം കിണർ മൂടാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.

സാരിയില്‍ മിന്നിത്തിളങ്ങി കുടുംബവിളക്കിലെ 'വേദിക': വൈറലായി ശരണ്യയുടെ ചിത്രങ്ങള്‍

പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടെന്ന് ആരോപിച്ച ഫൂൽചന്ദ്, ഇതിനെതിരെ മീന സൊസൈറ്റി പ്രതിഷേധിക്കുമെന്നും മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ആദ്യം ദിവസം കിണറ്റില്‍ വേണ്ടത്ര പരിശോധന നടത്താന്‍ പൊലീസ് തയ്യാറായില്ലെന്നതിന്റെ തെളിവാണ് ഇത്. വിശദമായ പരിശോധന നടത്തിയിരുന്നെങ്കില്‍ ആദ്യ ദിവസം തന്നെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ സാധിക്കുമായിരുന്നുവെന്നും ഫൂൽചന്ദ് മീണ വ്യക്തമാക്കി.

പഠനത്തില്‍ അതീവ തല്‍പ്പരരായിരുന്നു മൂന്ന് സഹോദരിമാരും ഒരേ കുടുംബത്തില്‍ നിന്ന് തന്നെയായിരുന്നു വിവാഹം ചെയ്തത്. എന്നാല്‍ ഭർത്താക്കാന്‍മാരുടെ കുടുംബത്തില്‍ ഇവർക്ക് നിരന്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ർസി, ഗോറിയോ, മുകേഷ് എന്നീ മൂന്ന് സഹോദരന്മാർ മദ്യലഹരിയില്‍ ഭാര്യമാരെ മർദിക്കുകയും പഠിക്കുന്നതിനെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ഭർത്താവ് മർദ്ദിച്ചതിനെ തുടർന്ന് കാലു ദേവിയെ 15 ദിവസം ആശുപത്രിയിൽ കിടത്തേണ്ടി വന്നതായി ഒരു നാട്ടുകാരൻ വ്യക്തമാക്കുന്നുണ്ട്. മർദ്ദനത്തില്‍ അവൾക്ക് കണ്ണിന് പരിക്കേറ്റതായും ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയതായും റിപ്പോർട്ടുണ്ട്.

അടുത്തിടെ മൊബൈലിൽ സംസാരിച്ചതിന് ഇളയ സഹോദരിയെ മർദിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിന് ഒരു ദിവസം മുമ്പ് മംമ്ത തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ ആത്മഹത്യയുടെ സൂചന എന്ന തരത്തില്‍ ഒരു സ്റ്റാറ്റസ് പങ്കുവെച്ചിരുന്നു, "എല്ലാ ദിവസവും മരിക്കുന്നതിനേക്കാൾ ഒരു തവണ മരിക്കുന്നതാണ് നല്ലത്" എന്നായിരുന്നും മംമ്ത കുറിച്ചത്. തങ്ങളുടെ ജീവിതം അവസാനിപ്പിക്കാനുള്ള സഹോദരിമാരുടെ തീരുമാനത്തിന് പിന്നിൽ അവരുടെ "ഭർത്താക്കന്‍മാരാണ്" എന്ന് ആരോപിച്ച് കമലേഷും ഒരു വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട് യുവതികളുടെ ഭർത്താക്കാന്‍മാരായ മൂന്ന് സഹോദരന്മാരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

English summary
body of a newborn baby was also found in a well in Rajasthan where 5 bodies were found
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X