Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ മരക്കൊമ്പില്‍ മൃതദേഹം; ദുരൂഹത, കൊലപാതകം? ബന്ധുക്കളെ കാത്തിരിക്കുന്നു

അമ്പലപ്പുഴ: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊലപാതകമാണെന്ന് സംശയം. പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

20

ബിഹാര്‍ സ്വദേശി വികാസ് കുമാറിന്റെതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. മൃതദേഹത്തില്‍ ലഭിച്ച കടലാസിലാണ് പേരുണ്ടായിരുന്നത്. ഇയാളുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവരെത്തിയ ശേഷമാണ് മരിച്ച വ്യക്തി വികാസ് തന്നെയാണോ എന്ന് പോലീസ് സ്ഥിരീകരിക്കുക.

പറവൂര്‍ കടപ്പുറത്തിനടുത്താണ് മരക്കൊമ്പില്‍ മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ ബോജ്പൂര്‍ ജില്ലയിലെ ശിവ മുനി റാം മകന്‍ വികാസ് കുമാര്‍ എന്ന് ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച കടലാസില്‍ എഴുതിയിരുന്നു. ബന്ധുക്കള്‍ തിങ്കളാഴ്ച കേരളത്തിലെത്തുമെന്നാണ് കരുതുന്നത്.

സംഭവം കൊലപാതകമാണോ എന്ന സംശയം പോലീസിനുണ്ട്. അസ്വാഭാവിക മരണത്തിനാണ് പുന്നപ്ര പോലീസ് കേസെടുത്തിരിക്കുന്നത്. മുഖം തോര്‍ത്ത് കൊണ്ട് കെട്ടിയ നിലയിലായിരുന്നു. കൂടാതെ കൈകള്‍ പിന്നില്‍ കൂട്ടികെട്ടിയിട്ടുമുണ്ടായിരുന്നു. പ്രാഥമിക അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. വികാസിനെ നാട്ടില്‍ നിന്ന് ഒരു സുഹൃത്ത് ആഴ്ചകള്‍ക്ക് മുമ്പ് വിളിച്ചിരുന്നു. ഇയാളെ പോലീസ് തിരിച്ചറിഞ്ഞു. പക്ഷേ ഇയാള്‍ ബിഹാറിലാണിപ്പോഴുള്ളത്.

മരണപ്പെട്ട യുവാവ് പ്രദേശത്തുകൂടെ നടന്നുപോകുന്നത് കണ്ടിരുന്നുവെന്ന് പരിസര വാസികള്‍ പറയുന്നു. ബന്ധുക്കള്‍ എത്തിയ ശേഷം കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസിന്റെ വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+