നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു; ഏറ്റുവാങ്ങി ബന്ധുക്കള്‍, ഖബറടക്കം ഇന്ന്
കൊച്ചി: നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്‌പോര്‍ട്ട്‌സ് കണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടനും അമ്പലപ്പുഴ എം എല്‍ എ എച്ച് സലാമും മറ്റ് ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. നിദയുടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി. വണ്ടാനത്ത് മതപരമായ ചടങ്ങുകള്‍ക്ക് ശേഷം നിദ പഠിച്ച സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. അതിന് ശേഷം അമ്പലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മണിയോടെ കക്കാഴം ജുമാമസ്ജദിദില്‍ ഖബറടക്കും.

കേരള സൈക്കിള്‍ പോളോ അസോസിയേഷനും സൈക്കിള്‍ പോളോ ഫെഡറേഷനും തമ്മിലുള്ള കിട മത്സരമാണ് നാഗ്പൂരില്‍ മലയാളി താരത്തിന്റെ ജീവനെടുത്തതെന്നാണ് ആരോപണം. ദേശീയ ഫെഡറേഷന്റെ അംഗീകാരം ഇല്ലെന്ന പേരില്‍ നാഗ്പൂരില്‍ താമസ സൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന്‍ ഒരുക്കിയിരുന്നില്ല. സ്‌പോട്‌സ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടെ ടീമും നാഗ്പൂപൂരില്‍ മത്സരിക്കുന്നുണ്ട്.
അതേസമയം, നിദ ഫാത്തിമയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. ദേശീയ - സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറിമാര്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. കോടതിയലക്ഷ്യക്കേസിലാണ് നടപടി. നിദ ഫാത്തിമയുടെ മരണത്തിന് ശേഷം കുടുംബം അടക്കം നിരവധി സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കേരളം കത്തയച്ചിട്ടുണ്ട്. കുട്ടിയുടെ മരണകാരണം ചികിത്സ പിഴവാണെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ആശുപത്രിയില്‍ വച്ച് കുത്തിവയപ്പ് എടുത്തതിന് ശേഷമാണ് കുട്ടിയുടെ ആരോഗ്യ നില മോശമായതെന്ന് കുടുംബം പറയുന്നു.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. കോടതിയില്‍ നിന്നുള്ള ഉത്തരവുമായാണ് നമ്മുടെ കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. അതിന്റെ പേരില്‍ ദേശീയ ഫെഡറേഷന്‍ അവരോട് കടുത്ത അവഗണനയാണ് കാട്ടിയത്. മത്സരിക്കാന്‍ അനുമതി നല്‍കിയ ഫെഡറേഷന്‍ ഭക്ഷണവും താമസ സൗകര്യങ്ങളും അവര്‍ക്ക് നിഷേധിച്ചു.
കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ അവിടെയുള്ള മറ്റുമലയാളികളുടെ സഹായത്തോടെ സ്വന്തം നിലയ്ക്കാണ് സൗകര്യങ്ങള്‍ ഏര്‍പ്പാടിക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. നമ്മുടെ കുട്ടികള്‍ക്ക് നേരിടേണ്ടിവന്ന ദുരിതം മനസ്സിലാക്കി അടിയന്തരമായി ഇടപെടേണ്ട കടമയും ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനും കായിക വകുപ്പിനും ഉണ്ടായിരുന്നു.
എന്നാല്‍ മുന്‍കാലങ്ങളിലെപ്പോലെ വെറും കാഴ്ചക്കാരുടെ റോള്‍മാത്രമാണ് കായിക വകുപ്പ് സ്വീകരിച്ചത്.ഇത് ഗുരുതരമായ കൃത്യവിലോപത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.നമ്മുടെ കുട്ടികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള സുരക്ഷിത സാഹചര്യം ഉണ്ടാക്കാന്‍ കഴിവില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കായിക വകുപ്പും അതിനൊരു മന്ത്രിയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചിരുന്നു.












Click it and Unblock the Notifications