Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂസിലാൻഡ് വെടിവെയ്പ്പ്; കൊല്ലപ്പെട്ട മലയാളി യുവതിക്ക് വിടചൊല്ലി ജന്മനാട്

Recommended Video

cmsvideo
    കൊല്ലപ്പെട്ട മലയാളി യുവതിക്ക് വിടചൊല്ലി ജന്മനാട് | Oneindia Malayalam

    കൊല്ലി: ന്യൂസിലാൻഡ് ക്രെസ്റ്റ് ചർച്ച് മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിനി അൻസിയുടെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ നാട്ടിലെത്തിച്ചു. നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം രാവിലെ ഏഴ് മണിയോടെ ഭർതൃവീട്ടിലും തുടർന്ന് അൻസിയുടെ വീട്ടിലും എത്തിച്ചു. രാവിലെ ഒൻപത് മണിമുതൽ പത്ത് വരെ കൊടുങ്ങല്ലൂർ മേത്തല കമ്മ്യൂണിറ്റി സെൻററിൽ പൊതുദർശനത്തിനു വെച്ചു.

    ബന്ധുക്കളും നാട്ടുകാരുമുൾപ്പടെ നിരവധി പേരാണ് ആദരാഞ്ജലികളർപ്പിക്കാനെത്തിയത്. തുടർന്ന് പതിനൊന്നോടെ ചേരമാൻ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

    ansi

    ഒരു വർഷം മുമ്പാണ് നാസറും അൻസിയും ന്യൂസിലൻഡിലേക്ക് പോയത്. ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചർച്ചിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
    ഭീകരാക്രമണ സമയത്ത് പള്ളിയിൽ അൻസി ഉണ്ടായിരുന്നതായും കാലിന് പരിക്കേറ്റ അൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് ആദ്യം ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നത്. പിന്നീട് മരണം സ്ഥിരീകരിച്ച് അറിയിക്കുകയായിരുന്നു.

    നിസാര പരുക്കുകളോടെ നാസർ രക്ഷപെട്ടു. ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+