കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂസഫലിയുടെ ഇടപെടല്‍ ഫലം കണ്ടു; സൗദിയില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Google Oneindia Malayalam News

കൊച്ചി: സൗദി അറേബ്യയിലെ കമീസ് മുഷൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച പ്രവാസി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ബാബുവിന്റെ മൃതദേഹം കേരളത്തില്‍ എത്തിച്ചു. റിയാദില്‍ നിന്ന് രാത്രി 10.30ന് ബാബുവിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. പ്രമുഖ വ്യവവായി എം എ യൂസഫലി ഇടപെട്ടതോടെയാണ് മൃതദേഹം നാട്ടിലേക്ക് എത്താനുള്ള വഴി തെളിഞ്ഞത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പി ആര്‍ ഒജോയ് എബ്രഹാം, മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവരില്‍ നിന്നും മകന്‍ മൃതദേഹം ഏറ്റുവാങ്ങി.

 ബിഗ് ബോസ് 4 ദിൽഷ പ്രസന്നൻ തൂക്കുമോ? എന്തുകൊണ്ടും അർഹത..കാരണങ്ങൾ നിരത്തി കുറിപ്പ് ബിഗ് ബോസ് 4 ദിൽഷ പ്രസന്നൻ തൂക്കുമോ? എന്തുകൊണ്ടും അർഹത..കാരണങ്ങൾ നിരത്തി കുറിപ്പ്

തിരുവനന്തപുരത്ത് വ്യാഴാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടക്കും. ലോക കേരള സഭയുടെ ഓപ്പണ്‍ ഫോറത്തില്‍ വച്ചായിരുന്നു ബാബുവിന്റെ മകന്‍ എബിന്‍ പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. സൗദിയിലെ കെട്ടിടത്തില്‍ നിന്നും വീണാണ് ബാബു മരണപ്പെട്ടത്. എബിന്റെ സഹായ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ യൂസഫലി തന്റെ സൗദി ടീമിനെ വിവരം അറിയിച്ച് മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ma

സ്‌പോണ്‍സറില്‍ നിന്നും മതിയായ രേഖകളില്ലാത്തതിനാല്‍ ബാബുവിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ ഒരുപാട് കടമ്പകളുണ്ടായിരുന്നു. തുടര്‍ന്നാണ് ലുലു ഗ്രൂപ്പ് ഇടപെട്ട് വേണ്ട കാര്യങ്ങള്‍ ചെയ്തത്. ലുലുവിന്റെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കി നല്‍കുകയായിരുന്നു. പിന്നാലെ സ്‌പോണ്‍സറെ കണ്ടെത്തി നിരാപേക്ഷ പത്രം വാങ്ങി നല്‍കുകയായിരുന്നു. ഫൈനല്‍ എക്‌സിറ്റ് ലഭിച്ച ശേഷം ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയാണ് മൃതദേഹം വിമാനമാര്‍ഗ്ഗം നാട്ടിലേക്ക് എത്തിയത്.

അവർ ഉൾകൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ? വൈറലായി അഭയയുടെ കുറിപ്പ്

അപകടത്തില്‍ മരണപ്പെട്ട എബിന്റെ അച്ഛന്റെ മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും തന്നെയില്ലായിരുന്നു. പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന ആവശ്യമായിരുന്നു പൊതുവേദിയില്‍ വച്ച് എബിന്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് എബിന്‍. കഴിഞ്ഞ ഒമ്പതാം തീയതിയാണ് എബിന്‍ അച്ഛനുമായി അവസാനം സംസാരിച്ചത്. പിന്നീട് അടുത്ത ദിവസം ഒരു സുഹൃത്താണ് അച്ഛന്റെ മരണ വിവരം നാട്ടിലേക്ക് വിളിച്ച് അറിയിച്ചത്.

ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെടുകയും അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. അതിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ സൗദിയില്‍ ബന്ധുക്കള്‍ ആരെങ്കിലുമുണ്ടോ എന്ന അന്വേഷിച്ച് സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. എന്നാല്‍ അങ്ങനെ ആരുമില്ലാത്തത് കുടുംബത്തെ കണ്ണീരിലാഴ്ത്തി. 11 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ആളാണ് ബാബു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം നാട്ടില്‍ വന്ന് മടങ്ങിയത്.

Recommended Video

cmsvideo
M. A. Yusuff Ali | എബിന്റെ കണ്ണീര്‍ തുടച്ച് അച്ഛന്റെ മൃതദേഹം നാട്ടിലെത്തിച്ച് യൂസഫലി | *Kerala

English summary
body of the deceased was brought home in Saudi Arabia at the intervention of MA Yusuf ali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X