Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹ്ന ഫാത്തിമ ഒളിവിൽ? ഹൈക്കോടയിൽ മുൻകൂർ ജാമ്യത്തിന് നീക്കം, കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ഹർജി

കൊച്ചി: തന്റെ അര്‍ദ്ധനഗ്ന ശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിക്കുകയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാനുളള നീക്കത്തിലാണ് പോലീസ്. എന്നാല്‍ കൊച്ചിയിലെ വീട്ടില്‍ രഹ്നയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല.

അതേസമയം അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുകയാണ് രഹ്ന ഫാത്തിമ. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ് രഹ്ന. വിശദാംശങ്ങള്‍ ഇങ്ങനെ..

പോക്സോ നിയമപ്രകാരം

പോക്സോ നിയമപ്രകാരം

നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസും തിരുവല്ല പോലീസുമാണ് പോക്‌സോ നിയമ പ്രകാരമടക്കം രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. രഹ്ന ഫാത്തിമയ്ക്ക് എതിരെ ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷനും നിര്‍ദേശിച്ചിരിക്കുകയാണ്. രഹ്നയെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം

കഴിഞ്ഞ ദിവസം കൊച്ചിയിലെ രഹ്നയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. രഹ്ന കോഴിക്കോടാണുളളത് എന്നാണ് ഭര്‍ത്താവ് മനോജ് അറിയച്ച്. വീട്ടില്‍ നിന്ന് ലാപ്‌ടോപ്പ് അടക്കം പോലീസ് പിടിച്ചെടുത്തു. അതിനിടെയാണ് അഭിഭാഷകന്‍ മുഖേനെ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നത്.

Recommended Video

cmsvideo
    ലൈംഗിക വിദ്യാഭ്യാസം മക്കള്‍ക്ക് വീട്ടില്‍ നിന്ന് കൊടുക്കണം | Oneindia Malayalam
    കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല

    കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല

    തനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നു. വ്യക്തിസ്വാതന്ത്ര്യല്‍ ഇടപെടല്‍ നടത്തുന്ന നീക്കമാണ് തനിക്കെതിരെയുളള കേസ് എന്നും രഹ്ന ഫാത്തിമ പറയുന്നു. കേസിനെ തനിക്ക് ഭയമില്ലെന്ന് നേരത്തെ രഹ്ന ഫാത്തിമ പ്രതികരിച്ചിരുന്നു.

    ഒളിവിലെന്ന് സൂചന

    ഒളിവിലെന്ന് സൂചന

    രഹ്ന ഫാത്തിമ നിലവില്‍ ഒളിവിലാണുളളത് എന്നാണ് സൂചന. കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിന്റെ സംവാദ പരിപാടിയ കൗണ്ടര്‍ പോയിന്റില്‍ രഹ്ന അതിഥിയായി എത്തുകയുണ്ടായി. തന്റെ മകന്‍ ചെയ്തത് ബോഡി ആര്‍ട് എന്ന കലയാണ് എന്നും അത് അംഗീകരിക്കപ്പെടുകയാണ് വേണ്ടത് എന്ന് രഹ്ന ഫാത്തിമ പറഞ്ഞു.

    അമ്മമാരുടെ ശരീരം കണ്ട് വളരണം

    അമ്മമാരുടെ ശരീരം കണ്ട് വളരണം

    താന്‍ മകന്റെ ചിത്രം വരയുടെ ക്യാന്‍വാസ് മാത്രമാണ്. അമ്മയോ മകനോ എന്നത് അവിടെ വിഷയം അല്ല. 3 വയസ്സുവരെ അമ്മയുടെ മാറിടം മാതൃത്വത്തിന്റെ അടയാളമായി കാണുന്നതും പിന്നീട് അതില്‍ ലൈംഗികത കാണുന്നതും എങ്ങനെയാണ് എന്ന് രഹ്ന ഫാത്തിമ ചോദിച്ചു. കുട്ടികള്‍ അവരുടെ അമ്മമാരുടെ ശരീരം കണ്ട് വളരണമെന്ന് രഹ്ന പറഞ്ഞു.

    ഈ കാഴ്ചപ്പാട് മാറണം

    ഈ കാഴ്ചപ്പാട് മാറണം

    ശരീരം പൊതിഞ്ഞ് വെക്കുമ്പോഴാണ് പ്രശ്‌നം. സ്ത്രീയെ മൂടി വെച്ചും അടച്ച് വെച്ചും പുരുഷന്‍ ഒളിഞ്ഞ് നോക്കേണ്ട വസ്തുവാക്കി മാറ്റുകയാണ്. ഈ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് രഹ്ന ഫാത്തിമ കൗണ്ടര്‍ പോയിന്റില്‍ സംസാരിക്കവേ പറഞ്ഞു. താന്‍ ശരീരത്തെ എന്നും ആയുധമാക്കിയിട്ടുളളതാണ്. ഇതും അതുപോലെ ആണെന്നും രഹ്ന ഫാത്തിമ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+