കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25കാരനും 48കാരിയും അല്ല; അപവാദ പ്രചാരണങ്ങൾക്കെതിരെ നവദമ്പതികൾ, വായടപ്പിച്ച് മറുപടി

Google Oneindia Malayalam News

Recommended Video

cmsvideo
വ്യാജവാർത്തകൾ ജീവിതം തകർക്കുന്ന കാലം

കണ്ണൂർ: നിറത്തിന്റെയും തടിയുടേയും പേരിൽ ബോഡി ഷെയിമിംഗിന് പലരും ഇരയാകാറുണ്ട്. സോഷ്യൽ മീഡിയയാണ് പലപ്പോഴും ഇത്തരം പരിഹാസങ്ങൾക്ക് വേദിയാകാറുള്ളത്. അതിരുവിടുന്ന ഇത്തരം പരിസാഹങ്ങൾക്ക് ഇരയാകേണ്ടി വരുന്നവരുടെ മാനസീകാവസ്ഥയെക്കുറിച്ച് പക്ഷേ ആരും ഓർക്കാറില്ല. ചിലർ കണ്ടില്ലെന്ന് നടിച്ച് നടന്നു നീങ്ങുമ്പോൾ ചിലരാകട്ടെ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോവുകയും ചെയ്യും.

രണ്ട് ദിവസമായി വാട്സാപ്പും ഫേസ്ബുക്കും വഴി വ്യാപകമായി ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. വിവാഹ ആശംസകൾ അറിയിച്ച് പത്രത്തിൽ വന്നൊരു പരസ്യമായിരുന്നു ഇത്. 48കാരിയും 25കാരനും തമമിലുള്ള കല്യാണം എന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്. വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് ഈ യുവദമ്പതികൾ.

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

കഴിഞ്ഞ ദിവസമാണ് കണ്ണൂർ സ്വദേശികളായ അനൂപ് സെബാസ്റ്റ്യനും ജൂബി ജോസഫും വിവാഹിതരാകുന്നത്. ജൂബിയുടെ തടിച്ച ശരീരപ്രകൃതിയെ പരിഹസിച്ചായിരുന്നു പരിഹാസം അത്രയും. 48കാരിയെ വിവാഹം കഴിച്ച 25കാരൻ എന്ന രീതിയിൽ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടു. നിരവധിയാളുകൾ ചിത്രത്തിന് താഴെ പരിഹാസരൂപേണ കമന്റുകളും ഇട്ടു.

പണം മോഹിച്ച്

പണം മോഹിച്ച്

പണം മോഹിച്ചാണ് അനൂപ് ജൂബിയെ വിവാഹം കഴിച്ചതെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ. 15 ആസ്തിയുള്ള 48കാരിയായ വധുവിനെ പണം മോഹിച്ചാണ് യുവാവ് വിവാഹം കഴിച്ചതെന്നായിരുന്നു സൈബർ ബുദ്ധിജീവികൾ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയ കാരണം. 101 പവനും 50 ലക്ഷം രൂപയും സ്ത്രീധനമായി ലഭിച്ചെന്നും പണം കണ്ട് ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നുമൊക്കെയായിരുന്നു പ്രചാരണം.

 വിവാഹപ്പിറ്റേന്ന്

വിവാഹപ്പിറ്റേന്ന്

വ്യാജ വാർത്തകൾ ഏറ്റവും അധികം വേദനിപ്പിച്ചത് വധു വരന്മാരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. അനാരോഗ്യകരമായ ഇത്തരം സൈബർ ആക്രമണങ്ങൾ വിവാഹ ആഘോഷത്തിന്റെ ശോഭ കെടുത്തും. വിവാഹത്തെക്കുറിച്ച് ആളുകൾ പല വാർത്തകളും പ്രചരിപ്പിക്കുന്നുണ്ടെങ്കിലും തളർന്നിരിക്കാൻ നവദമ്പതിമാർ തയാറല്ല.

നിയമ നടപടിയിലേക്ക്

നിയമ നടപടിയിലേക്ക്

തങ്ങൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് വധുവരന്മാരുടെ നിലപാട്. ഏതറ്റം വരെ പോകേണ്ടി വന്നാലും അപവാദപ്രചാരണം നടത്തിയവർക്ക് തക്ക ശിക്ഷ വാങ്ങി നൽകും. മറ്റുള്ളവരുടെ മാനസിക നില മനസിലാക്കാതെ ഇത്തരം ക്രൂരവിനോദം നടത്തുന്നവർ മനോരോഗികളായിരിക്കും എന്നാണ് ജൂബിയുടെ പക്ഷം.

വാസ്തവം ഇതാണ്

വാസ്തവം ഇതാണ്

പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനാണ് അനൂപ് സെബാസ്റ്റ്യൻ. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ് തോട്ടുംകര സ്വദേശിനിയായ ജൂബി. കോളേജ് കാലത്ത് ആരംഭിച്ച പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു. അനൂപിന്റെ ആഗ്രഹ പ്രകാരം കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു.

തടിയുളളതുകൊണ്ട്

തടിയുളളതുകൊണ്ട്

തടിച്ച പ്രകൃതമായതുകൊണ്ടായിരിക്കാം നാൽപ്പത്തിയെട്ടുകാരിയെന്ന രീതിയിൽ ആളുകൾ വ്യാജ പ്രചാരണം നടത്തിയതെന്നാണ് ജൂബി പറയുന്നത്. നാലു വർഷം മുമ്പാണ് 27കാരിയായ ജൂബി ഒന്നാം റാങ്കോടെ ടൂറിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത്. അപവാദപ്രചാരണങ്ങളിൽ തളർന്നിരിക്കാതെ അന്തസ്സായി ജീവിച്ച് കാണിച്ച് മറുപടി നൽകാനാണ് ഈ യുവദമ്പതികളുടെ തീരുമാനം.

തടവും പിഴയും

തടവും പിഴയും

സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്ക് കർശന ശിക്ഷയാണ് ലഭിക്കുക. രണ്ടം ലക്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വ്യാജപ്രചാരകർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയെന്നാണ് അനൂപിനോട് അടുത്തവൃത്തങ്ങൾ പറയുന്നത്.

പ്രിയങ്ക ഗാന്ധിക്ക് പിന്തുണ 27% മാത്രം; ഉത്തർപ്രദേശിൽ ബിജെപി തന്നെ, ഞെട്ടിച്ച് സർവ്വേ ഫലംപ്രിയങ്ക ഗാന്ധിക്ക് പിന്തുണ 27% മാത്രം; ഉത്തർപ്രദേശിൽ ബിജെപി തന്നെ, ഞെട്ടിച്ച് സർവ്വേ ഫലം

English summary
body shaming and fake news against newly married couple, news circulating in social media claims that 25 year old man married 48 year old lady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X