കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ഗോഡ് നാല് ബൂത്തില്‍ റീ പോളിങ്ങ് നടന്നേക്കും!! ചരിത്രത്തിലാദ്യം!!

  • By
Google Oneindia Malayalam News

കാസര്‍ഗോഡ്: കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റീ പോളിങ്ങ് നടത്താന്‍ നീക്കം. കല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിങ്ങ് ഉണ്ടാവാന്‍ സാധ്യത. വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആശയവിനിമയം നടത്തുകയാണ്.

meenavoting

<strong>ബിജെപി കുതിച്ച് കയറും! 25 സീറ്റുകള്‍ വരെ നേടും, ഞെട്ടിച്ച് തൃണമൂലിന്‍റെ ആഭ്യന്തര റിപ്പോര്‍ട്ട്</strong>ബിജെപി കുതിച്ച് കയറും! 25 സീറ്റുകള്‍ വരെ നേടും, ഞെട്ടിച്ച് തൃണമൂലിന്‍റെ ആഭ്യന്തര റിപ്പോര്‍ട്ട്

തിരുമാനം അനുകൂലമായാല്‍ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഈ ഞായറാഴ്ച റീ പോളിങ്ങ് നടത്തിയേക്കുമെന്നാണ് വിവരം. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പിലാത്തറിയിലെ ബൂത്ത് 19, 69, 70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് സധ്യതയുള്ളത്.

19ാം നമ്പര്‍ ബൂത്തില്‍ ഒരു സ്ത്രീ ഒന്നില്‍കൂടുതല്‍ തവണ വോട്ട് ചെയ്യാന്‍ വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ സിപിഎമ്മിനെതിരെ ആരോപമവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.കല്യാശ്ശേരിയിലെ മാടായിയിലുള്ള പുതിയങ്ങാടി മാപ്പിള ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ 69,70 ബൂത്തുകളില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു.

ഇതുകൂടാതെ തൃക്കരിപ്പൂരിലെ ബൂത്ത് നമ്പര്‍ 48ല്‍ സിപിഎം പ്രവര്‍ത്തകന്‍ കള്ളവോട്ട് ചെയ്തതായും കണ്ടെത്തിയിരുന്നു.ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരാണ്. ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്.

English summary
bogus vote; repoling likely to be held in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X