കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതി; രണ്ടുപേരെ തിരിച്ചറിഞ്ഞു

Google Oneindia Malayalam News

കണ്ണൂര്‍: കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂരിലെ പുതിയങ്ങാടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. വെബ് കാസ്റ്റിങ് ദൃശ്യങ്ങളില്‍ കണ്ട രണ്ടു പേരെ തിരിച്ചറിഞ്ഞു. ആഷിഖ് 69ാം ബൂത്തില്‍ രണ്ടുതവണ കയറിയിട്ടുണ്ട്. ഈ ബൂത്തിലെ വോട്ടറായ മുഹമ്മദ് ഫായിസ് 70ാം ബൂത്തിലും കയറിയിട്ടുണ്ട്. രണ്ടുപേരെയും കളക്ടര്‍ വിളിപ്പിച്ചു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി കാസര്‍ഗോഡ് കളക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയങ്ങാടി ജമാഅത്ത് യുപി സ്‌കൂളിലായിരുന്നു വിവാദമായ രണ്ടു ബൂത്തുകളും. ഇവിടെയുള്ള പ്രിസൈഡിങ് ഓഫീസറുടെ മൊഴി കളക്ടര്‍ രേഖപ്പെടുത്തി. കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നേരിടുന്ന രണ്ടുപേരില്‍ നിന്നും ഇനി മൊഴിയെടുക്കും.

Evms

വെബ് കാസ്റ്റിങ് ദൃശ്യങ്ങളും പൂര്‍ണമായും പരിശോധിക്കും. എന്തിനാണ് രുണ്ടുതവണ ബൂത്തിലെത്തിയത്, എന്തിനാണ് ബൂത്ത് മാറി കടന്നത് എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണയ്ക്ക് സമര്‍പ്പിക്കും.

കള്ളവോട്ട് വിവാദം കേരളത്തില്‍ ചൂടേറിയ ചര്‍ച്ചയാണ്. പലപ്പോഴും കള്ളവോട്ട് ചെയ്തുവെന്ന ആരോപണം ഉയരാറുണ്ടെങ്കിലും ഇത്തവണ തെളിവുകള്‍ പുറത്തുവന്നതാണ് ചര്‍ച്ച ചൂടേറാന്‍ കാരണം. കാസര്‍ഗോഡ് മണ്ഡലത്തില്‍ വരുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ സ്‌കൂളിലെ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതിയാണ് ആദ്യം ഉയര്‍ന്നത്. ആലപ്പുഴയിലും മാവേലിക്കരയിലും ഇടുക്കിയിലും കള്ളവോട്ട് നടന്നുവെന്നാണ് പുതിയ ആരോപണം.

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് തന്ത്രം; രഹസ്യനീക്കം പുറത്ത്, പേര് വെളിപ്പെടുത്താതെ...കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ആര്‍എസ്എസ് തന്ത്രം; രഹസ്യനീക്കം പുറത്ത്, പേര് വെളിപ്പെടുത്താതെ...

കള്ളവോട്ട് ചെയ്തുവെന്ന് ബോധ്യമായാല്‍ കടുത്ത നടപടിയുണ്ടാകും. വിവാദമായ ബൂത്തുകളില്‍ റീ പോളിങ് നടത്തിയേക്കും. ഒട്ടേറെ ബൂത്തുകളില്‍ വ്യാപകമായ ആരോപണം ഉയര്‍ന്നാല്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാനും സാധ്യതയുണ്ട്. എന്നാല്‍ ആരാണ് കള്ളവോട്ട് ചെയ്തതെന്ന് തെളിഞ്ഞാല്‍ ആ വ്യക്തിക്കെതിരെയും നടപടിയുണ്ടാകും. തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക.

ഇന്ത്യന്‍ ശിക്ഷാ നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ ലഭിക്കുക. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ജാമ്യമില്ലാ കുറ്റമായാണ് കേസ് പരിഗണിക്കുക. സംഭവത്തില്‍ ആദ്യ നടപടി എടുക്കേണ്ടത് പ്രിസൈഡിങ് ഓഫീസറാണ്. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടും. ബൂത്തുകളിലെ വീഡിയോ റിക്കാര്‍ഡിങ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

English summary
Bogus Voters Identified in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X