കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളവോട്ട് വീഡിയോ വ്യാജമല്ല; ഓപ്പണ്‍ വോട്ട് എന്ന സിപിഎം വാദം പൊളിഞ്ഞേക്കും

Google Oneindia Malayalam News

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ട കള്ളവോട്ട് വീഡിയോ വ്യാജമല്ലെന്ന് റിപ്പോര്‍ട്ട്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് കാസ്റ്റിങ് ചുമതലയുള്ള ഉദ്യോഗസ്ഥരാണ് കളക്ടറെ അറിയിച്ചത്.

കാസര്‍ഗോഡ് മണ്ഡലത്തില്‍പ്പെടുന്ന കണ്ണൂര്‍ പിലാത്തറ സ്‌കൂളിലെ ബൂത്തുകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് കഴിഞ്ഞദിവസംപുറത്തുവന്ന വീഡിയോയില്‍ വ്യക്തമായത്. 17, 18, 19 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചിരുന്നു.

Fake

കള്ളവോട്ട് അല്ല ഓപ്പണ്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്ന് സിപിഎം വാദിക്കുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ ഓപ്പണ്‍ വോട്ട് ചെയ്യുന്ന രീതിയല്ല കാണുന്നത്. ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന് വരി നില്‍ക്കേണ്ടതില്ല. പക്ഷേ വീഡിയോയില്‍ കള്ളവോട്ട് ചെയ്തുവെന്ന് കാണിക്കുന്നവര്‍ വരി നിന്നാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നത്.

ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന് യഥാര്‍ഥ വോട്ടര്‍ കൂടെ വേണം. എന്നാല്‍ അങ്ങനെ ഒരാളെ ദൃശ്യങ്ങളില്‍ കാണുന്നില്ല. ഇനി കളക്ടര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടാണ് സംഭവത്തില്‍ പ്രധാനം. വോട്ടറുടെയും സഹായിയുടേയും പേരുകള്‍ രേഖപ്പെടുത്തിയ ഓപ്പണ്‍ വോട്ട് രജിസ്റ്റര്‍ പരിശോധിച്ചാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ ഉടന്‍ സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

എന്തുകൊണ്ട് ഞാന്‍ മോദിക്കെതിരെ മല്‍സരിക്കുന്നില്ല; പ്രിയങ്ക ഗാന്ധി ആദ്യമായി മനസ് തുറക്കുന്നു...എന്തുകൊണ്ട് ഞാന്‍ മോദിക്കെതിരെ മല്‍സരിക്കുന്നില്ല; പ്രിയങ്ക ഗാന്ധി ആദ്യമായി മനസ് തുറക്കുന്നു...

മുഴുവന്‍ ബൂത്തുകളിലെയും കള്ളവോട്ട് വിവരങ്ങള്‍ പുറത്തുവിടാനാണ് കോണ്‍ഗ്രസ് തീരുമാനം. എല്ലാ ബൂത്തുകളിലെയും ദൃശ്യങ്ങള്‍ ആവശ്യപ്പെടും. ഇതിന് വേണ്ടി കോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കള്ളവോട്ട് തടയുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ജാഗ്രത കുറവുണ്ടായി എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

English summary
Kasaragod Bogus Voting: Evidence Video not fake, report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X