കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!

Google Oneindia Malayalam News

Recommended Video

cmsvideo
കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്. കാസര്‍ഗോഡ് മണ്ഡലത്തില്‍പെടുന്ന കണ്ണൂരിലെ പോളിങ് ബൂത്തുകളിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ ഒന്നില്‍ കൂടുതല്‍ തവണ വോട്ട് രേഖപ്പെടുത്താന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ കള്ളവോട്ട് വ്യാപകമായി നടന്നുവെന്ന് കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു.

തൊട്ടുപിന്നാലെ ദൃശ്യങ്ങള്‍കൂടി പുറത്തുവന്നതോടെ തിരഞ്ഞെടുപ്പിന്റെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ പോളിങ് ബൂത്തില്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കള്ളവോട്ട് ചെയ്തവരില്‍ പഞ്ചായത്തംഗവുമുണ്ട്. വിഷയത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. ഒരുപക്ഷേ സംഭവം സത്യമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ പോളിങ് റദ്ദാക്കാനും സാധ്യതയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ......

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളില്‍ ഒരുക്കിയ ബൂത്തിലാണ് കള്ളവോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. 19ാം നമ്പര്‍ ബൂത്തില്‍ ഒരു സ്ത്രീ ഒന്നില്‍കൂടുതല്‍ തവണ വോട്ട് ചെയ്യാന്‍ വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

 ആറ് പേരുടെ ദൃശ്യങ്ങള്‍

ആറ് പേരുടെ ദൃശ്യങ്ങള്‍

ആറ് പേരുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആളുമാറി വോട്ട് ചെയ്ത സംഭവവുമുണ്ടായി. വോട്ട് ചെയ്യാന്‍ ഒരു സ്ത്രീ എത്തിയപ്പോഴേക്കും അവരുടെ വോട്ട് മറ്റാരോ ചെയ്തിരുന്നു. ഏറെ നേരം അവര്‍ കാത്തിരിക്കുകയും ചെയ്തു.

സ്ത്രീയെ തിരിച്ചറിഞ്ഞു

സ്ത്രീയെ തിരിച്ചറിഞ്ഞു

ഒരു സ്ത്രീ തന്നെ ഒന്നില്‍കൂടുതല്‍ തവണ വോട്ട് ചെയ്യാനെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് സാധ്യത. ശക്തമായ നടപടിക്കും സാധ്യതയുണ്ട്.

 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുള്ളവരും വോട്ട് ചെയ്യാനെത്തി. പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് ചെയ്തതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പോളിങ് ബൂത്തില്‍ കയറി

പോളിങ് ബൂത്തില്‍ കയറി

പ്രാദേശിക നേതാക്കള്‍ ചട്ടം ലംഘിച്ച് പോളിങ് ബൂത്തില്‍ കയറി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പോളിങ് ബൂത്തില്‍ വോട്ട് ചെയ്യുന്ന വ്യക്തിയല്ലാതെ മറ്റാരും കയറാന്‍ പാടില്ല. എന്നാല്‍ പ്രാദേശിക നേതാക്കള്‍ ബൂത്തില്‍ കയറി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നുണ്ട്.

മഷി പുരട്ടിയ ശേഷം

മഷി പുരട്ടിയ ശേഷം

മുതിര്‍ന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്യാനെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യത്തെ തവണ മഷി പുരട്ടിയ ശേഷം ഉടന്‍ തുടച്ചുകളയുന്നതും കാണാം. ഇവര്‍ പിന്നീട് മറ്റൊരു തവണയും വോട്ട് ചെയ്യാനെത്തി.

രണ്ടുബൂത്തില്‍ വോട്ട്

രണ്ടുബൂത്തില്‍ വോട്ട്

ചെറുതാഴം പഞ്ചായത്തിലെ 50ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും പുറത്തുവട്ടിട്ടുണ്ട്. ആറ് പേര്‍ കള്ളവോട്ട് ചെയ്തുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഒരു വോട്ടര്‍ ഏറെ നേരം ക്യൂ നിന്ന ശേഷമാണ് തന്റെ വോട്ട് മറ്റാരോ ചെയ്‌തെന്ന അറിഞ്ഞത്.

സുധാകരന്‍ പറഞ്ഞത്

സുധാകരന്‍ പറഞ്ഞത്

വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞിരുന്നു. ധര്‍മടം, തളിപ്പറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സുധാകരന്‍ ആരോപിച്ചത്. തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്ലാവരും കൂട്ടുനിന്നു

എല്ലാവരും കൂട്ടുനിന്നു

എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലുമാണ് വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ജനപ്രതിനിധികള്‍, മുന്‍ പഞ്ചായത്തംഗങ്ങള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

പഞ്ചായത്തംഗവും

പഞ്ചായത്തംഗവും

പഞ്ചായത്തംഗം കൂടിയായ എംപി സലീന കള്ളവോട്ട് ചെയ്തുവെന്നാണ് വിവരം. കൂടാതെ സുമയ്യ ടിപിയും കള്ളവോട്ട് ചെയ്‌തെന്ന് വ്യക്തമായിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഒരാള്‍ ഇവര്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

 ശക്തമായ നടപടി

ശക്തമായ നടപടി

വീഡിയോ സംബന്ധിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാരോട് വിശദീകരണം തേടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 ഉദ്യോഗസ്ഥര്‍ തന്നെ

ഉദ്യോഗസ്ഥര്‍ തന്നെ

ഉദ്യോഗസ്ഥര്‍ തന്നെയാണ് എല്ലാത്തിനും കൂട്ടുനിന്നതെന്ന് കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പ്രിസൈഡിങ് ഓഫീസറും ജില്ലാ കളക്ടറും അടക്കം ബൂത്തിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഇതില്‍ പങ്കാളിയായി എന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

വാരണാസിയില്‍ മോദി എന്തു ചെയ്തു? തെരുവിളക്ക് സ്ഥാപിച്ചു!! എത്രതവണ മണ്ഡലത്തിലെത്തി... ഇതാണ് ചിത്രംവാരണാസിയില്‍ മോദി എന്തു ചെയ്തു? തെരുവിളക്ക് സ്ഥാപിച്ചു!! എത്രതവണ മണ്ഡലത്തിലെത്തി... ഇതാണ് ചിത്രം

English summary
Kasaragod Bogus Voting: Evidence reveals Video is Out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X