കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ഗോഡ് വോട്ടെടുപ്പ് വൈകിപ്പിച്ചത് കള്ളവോട്ട് ചെയ്യാന്‍; ഗുരുതര ആരോപണവുമായി ഉണ്ണിത്താന്‍

Google Oneindia Malayalam News

കണ്ണൂര്‍: വോട്ടിങ് മെഷീനിലെ തകരാറ് ചൂണ്ടിക്കാട്ടി വോട്ടെടുപ്പ് മനപ്പൂര്‍വം വൈകിച്ചുവെന്ന് കാസര്‍കോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വോട്ടെടുപ്പ് രാത്രിയിലേക്ക് നീട്ടുന്നതിനും കള്ളവോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനുമാണ് ഇത്തരം ഒത്തുകളികള്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

Raj

തിരഞ്ഞെടുപ്പിന് എത്തുന്ന പ്രിസൈഡിങ് ഓഫീസര്‍ പാര്‍ട്ടി ഗ്രാമങ്ങളിലാണ് താമസിക്കുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍ഗോഡ് മണ്ഡലത്തില്‍ വരുന്ന കണ്ണൂര്‍ ജില്ലയിലെ ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടതിന് പിന്നാലെയാണ് രാജ് മോഹന്‍ ഉണ്ണിത്താന്റെ ഗുരുതരമായ ആരോപണം.

വെട്ടവും വെളിച്ചവുമില്ലാത്ത സമയത്താണ് കള്ളവോട്ടെല്ലാം ചെയ്തത്. ഇങ്ങനെയൊക്കെ വോട്ട് ചെയ്താലും കാസര്‍ഗോഡ് നിന്ന് ഉണ്ണിത്താന്‍ തന്നെ ജയിക്കും. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് കള്ളവോട്ട് ചെയ്തത്. അവരെ അയോഗ്യരാക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

വാരണാസിയില്‍ 1977 ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം; പ്രിയങ്ക വീണ്ടുമെത്തുന്നു... കോണ്‍ഗ്രസിന് പ്രതീക്ഷവാരണാസിയില്‍ 1977 ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം; പ്രിയങ്ക വീണ്ടുമെത്തുന്നു... കോണ്‍ഗ്രസിന് പ്രതീക്ഷ

ഞങ്ങളുടെ ബൂത്ത് ഏജന്റിനെ പുറത്താക്കിയ ശേഷമാണ് കളികള്‍ നടന്നത്. കളക്ടര്‍ ഉള്‍പ്പെടെയുള്ളവരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. എല്ലാ ബൂത്തിലേയും ദൃശ്യങ്ങള്‍ ആവശ്യപ്പെടും. പരസ്യമായി പ്രദര്‍ശിപ്പിക്കും. കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു. കാസര്‍ഗോഡ്, കണ്ണൂര്‍ കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആരോപണം തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു.

English summary
Kasaragod Bogus Voting: Rajmohan Unnithan Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X