കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് ലീഗ് പ്രവര്‍ത്തകരും കള്ളവോട്ട് ചെയ്തു....കേസെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കാസര്‍കോട് മൂന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മുഹമ്മദ് ഫായിസ്, അബ്ദുള്‍ സമദ്, മുഹമ്മദ് കെഎം, കെഎം മുഹമ്മദ് എന്നിവരാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജനപ്രാതിനിദ്യ നിയമപ്രകാരം കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ടിക്കാറാം മീണ പറഞ്ഞു. കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതിന് കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റിനെതിരെയും കേസെടുക്കാന്‍ നിര്‍ദശം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

1

കല്ലിയങ്ങാടി, പുതിയങ്ങാടി എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയര്‍ന്നത്. പുതിയങ്ങാടിയില്‍ മുഹമ്മദ് ഫയാസ് കള്ളവോട്ട് ചെയ്തു. ഇതിന് പുറമേ കെഎം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവരും കള്ളവോട്ട് ചെയ്‌തെന്നും ടിക്കാറാം മീണ പറഞ്ഞു. അതേസമയം ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാര്‍ട്ടി നോക്കിയല്ല നടപടിയെടുക്കുന്നതെന്നും, കേരളത്തിന്റെ ഈ രോഗം ചികിത്സിച്ച് ഭേദമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമം നിയമത്തിന്റെ വഴിക്ക് ശക്തമായി നിങ്ങും. ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ റീപോളിംഗിന്റെ കാര്യത്തില്‍ തനിക്കൊന്നും പറയാനാകില്ല. വിശദമായ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. മറ്റൊരു ആരോപണ വിധേയനായ ആഷിക് എന്നയാള്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടോ എന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. ഇതേപറ്റി കൂടുതല്‍ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ടീക്കാറം മീണ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ നിന്ന് നൂറുകണക്കിന് പേരുകള്‍ അനധികൃതമായ മാറ്റിയെന്ന പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ടിക്കാറാം മീണ. ബോധപൂര്‍വം ഒഴിവാക്കിയതാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വരും. അതേസമയം തിരഞ്ഞെടുപ്പ് തിരിച്ചറിയാല്‍ കാര്‍ഡുള്ള പലരും പട്ടികയുടെ പരിശോധനയില്‍ പങ്കെടുക്കാത്തതാണ് പേര് ഒഴിവാകാനുള്ള കാരണമെന്നും ടിക്കാറാം മീണ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കുംകോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കും

English summary
bogus voting in kasarkode ceo asks for actions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X