കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

591 എന്ന നമ്പറിലേക്ക് തിരിച്ചുവിളിക്കരുത്! മുന്നറിയിപ്പുമായി പോലീസ്!

  • By Desk
Google Oneindia Malayalam News

മിസ്ഡ് കോളിലൂടെ പണം തട്ടിയെടുക്കുന്ന ബൊളീവിയന്‍ മിസ്ഡ് കോള്‍ തട്ടിപ്പ് വ്യാപകമാകുന്നു. പ്രത്യേക കോളിലൂടെ സര്‍വ്വീസ് ദാതാവിനും കമ്പനിക്കും പ​ണം ലഭിക്കുന്ന ഈ തട്ടിപ്പിന് ഇരയായത് നിരവധി മലയാളികളാണ്.

വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഈ മിസ്ഡ് കോളിന്‍റെ വരവ്. തിരിച്ചുവിളിക്കുന്നവര്‍ക്കെല്ലാം പ​​ണം നഷ്ടമാവും. ഒരു മിനിറ്റ് 16 രൂപാ നിരക്കിലാണ് പണം നഷ്ടപ്പെടുക. +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നാണ് തട്ടിപ്പ് കോള്‍ എത്തുന്നതെന്ന് പോലീസ് പറയുന്നു. അതേസമയം കേരളത്തിലെ ഉപഭോക്താക്കളുടെ നമ്പര്‍ ഇവര്‍ക്ക് എങ്ങനെയാണ് ലഭിക്കുന്നതെന്ന വിവരം കണ്ടെത്താന്‍ ആയിട്ടില്ല.

വിദേശ നമ്പര്‍

വിദേശ നമ്പര്‍

+59160940305, +59160940365, +59160940101, +59160940410 എന്നീ നമ്പറുകളില്‍ നിന്നാണ് കേരളത്തിലെ മൊബൈലുകളിലേക്ക് കോളുകള്‍ എത്തുന്നത്. മിസ്കോള്‍ വന്ന് തിരിച്ചുവിളിച്ചാല്‍ സംഗതി പാളും. മിനിറ്റിന് 16 രൂപയാണ് ഉപഭോക്താവിന് നഷ്ടപ്പെടുക.

പ്രതിദിനം

പ്രതിദിനം

പ്രതിദിനം അഞ്ച് കോളുകള്‍ക്ക് മുകളില്‍ കേരളത്തിലെ ഉപഭോക്താക്കളില്‍ ഒരാള്‍ക്ക് വരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി പരാതി ഉയര്‍ന്ന പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബൊളീവിയയിലെ ന്യൂവാടെല്‍ എന്ന കമ്പനിയാണ് ഇതിന് പിന്നില്‍ എന്ന് കണ്ടെത്തിയത്. അതേസമയം ഈ കമ്പനിയില്‍ രജിസ്റ്റര്‍ ചെ്ത തട്ടിപ്പുകാരനും കമ്പനിക്ക് തട്ടിപ്പിന്‍റെ ലാഭവിഹിതം നല്‍കുന്നതിനാല്‍ തട്ടിപ്പ് നടത്തുന്ന ആളുടെ പേര് കമ്പനി നല്‍കാന്‍ തയ്യാറല്ല.

ദീര്‍ഘനേരം

ദീര്‍ഘനേരം

യുവാക്കളെ ലക്ഷ്യം വെച്ചാണ് ഈ കോളുകളില്‍ പലതും എത്തുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാപകമായി സന്ദേശം അയച്ചും ഇവര്‍ ഇരകളെ വലയിലാക്കും. ഫോണില്‍ എത്തുന്ന അശ്ലീല സന്ദേശങ്ങളില്‍ വീഴുന്നവരാണ് ഇവരുടെ പ്രധാന ഇരകള്‍.

മിസ്ഡ് കോള്‍

മിസ്ഡ് കോള്‍

ഇരകളെ കണ്ടെത്തി കഴിഞ്ഞാല്‍ ഇവര്‍ പിന്നീട് +5 എന്ന നമ്പറില്‍ നിന്ന് അവരുടെ ഫോണിലേക്ക് ഒരു മിസ്ഡ് കോള്‍ അടിക്കും. പിന്നീട് തിരിച്ചു വിളിക്കുമ്പോഴേക്കും അങ്ങേ തലയ്ക്കല്‍ കമ്പനിയുടെ ആളുകള്‍ റെഡിയായിരിക്കും. പുരുഷനാണ് വിളിക്കുന്നതെങ്കില്‍ മറുതലയ്ക്കല്‍ സംസാരിക്കാന്‍ സ്ത്രീയായിരിക്കും.

ഞെരമ്പ് രോഗികള്‍

ഞെരമ്പ് രോഗികള്‍

വന്‍ തുകയാണ് ഇത്തരം കോളിലൂടെ നഷ്ടപ്പെടുക. ഞെരമ്പുരോഗികളില്‍ പലര്‍ക്കും ബൊളിവിയന്‍ കമ്പനിയുടെ അശ്ലീല ചാറ്റില്‍ പെട്ട് പണം നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിദേശ രാജ്യങ്ങള്‍

വിദേശ രാജ്യങ്ങള്‍

591 എന്ന നമ്പറില്‍ തുടങ്ങുന്ന കോളിലേക്ക് മാത്രമല്ല വിദേശ രാജ്യങ്ങളുടെ നമ്പറുകളില്‍ നിന്ന് വരുന്ന ഒരു നമ്പറിലേക്കും തിരിച്ചുവിളിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആധാര്‍ വിവരങ്ങള്‍

ആധാര്‍ വിവരങ്ങള്‍

10 അക്ക നമ്പറുകള്‍ 12 അക്കമായി മാറ്റുന്ന എന്ന വ്യാജേന ഉപഭോക്താക്കളുടെ ആധാര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ മനസിലാക്കി ബാങ്കില്‍ നിന്നും പണം തട്ടുന്ന രീതിയും സംഘം നടപ്പാക്കുന്നുണ്ട്. കൂടാതെ ഓണ്‍ലൈന്‍ പണമിടപാടുകളിലെ തട്ടിപ്പിനായി ഉപഭോക്താവിനെ കബിളിപ്പിച്ച് വണ്‍ ടൈം പാസ്വേര്‍ഡ് തട്ടിയെടുത്ത് പണം തട്ടുന്നതും സംഘത്തിന്‍റെ രീതിയാണ്.

സൈബര്‍ സഹായങ്ങള്‍

സൈബര്‍ സഹായങ്ങള്‍

ആര്‍ക്കെങ്കിലും ഇത്തരത്തിലുള്ള കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അതോടൊപ്പം തന്നെ വിദേശ ഇടപാടുകള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി നടത്താന്‍ ആവശ്യമില്ലാത്തവര്‍ അക്കാര്യം ബാങ്കിനെ കണ്ട് ഡി ആക്റ്റിവേറ്റ് ചെയ്യണെമെന്നും പോലീസ് അറിയിച്ചു.

എറണാകുളം, കോതമംഗലം

എറണാകുളം, കോതമംഗലം

എറണാകുളം, കോതമംഗലം എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായവരുടെ തുക വീണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സൈബര്‍ സെല്‍ സഹായങ്ങള്‍ക്കായി 9497976005 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

English summary
Boliwian missed call fraudulent case new details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X