കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീപദ്മനാഭന് മുകളില്‍ ഇനി വിമാനം പറക്കില്ല?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നു.ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി ലോകോത്തര ബൊള്ളാര്‍ഡും അത്യാധുനിക ഉപകരണങ്ങളുമാണ് സജ്ജീകരിയ്ക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ താജ്മഹലിന് മാത്രം ലഭിയ്ക്കുന്ന സുരക്ഷയാണ് ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിനും ഒരുക്കുന്നത്. ക്ഷേത്രമേഖലയെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിയ്ക്കാന്‍ കഴിയുമോ എന്നതിനെപ്പറ്റിയും പൊലീസ് പരിശോധിയ്ക്കുന്നുണ്ട്.കേന്ദ്രാനുമതി ലഭിച്ചാല്‍ ശ്രീപദ്മനാഭന് മുകളില്‍ ഇനി വിമാനവും പറക്കില്ല.

തീവ്രവാദി ആക്രമണം ഉള്‍പ്പടെയുള്ളവയെ ചെറുക്കുന്നതിന് വേണ്ടിയാണ് ബൊള്ളാര്‍ഡ് ഉള്‍പ്പെടയുള്‌ല സുരക്ഷാ സംവിധാനങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കുന്നത്. കിഴക്കേനടയിലെ പ്രവേശന കവാടത്തിനും പടിഞ്ഞാറേ നടയിലെ പ്രവേശന കവാടത്തിനും ഉള്‍പ്പടെ നാല് കവാടങ്ങള്‍ക്കും ബൊള്ളാര്‍ഡുകളാല്‍ സുരക്ഷയൊരുക്കും.റോഡ് ബ്‌ളോക്കറുകളും ഉപയോഗിച്ച് ഗതാഗതം നിയന്ത്രിയ്ക്കും.

SreePadmanabha Swami Temple

അട്ടിമറി ശ്രമങ്ങള് ഉള്‍പ്പടെയുള്ളവ റോഡില്‍ തന്നെ ചെറുക്കുന്നതിനായാണ് ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത്. റോഡ് കുഴിച്ച ശേഷം സ്ഥാപിയ്ക്കുന്ന ബൊള്ളാര്‍ഡുകള്‍ അത്യാവശ്യഘട്ടമെങ്കില്‍ ഉയര്‍ത്തി വാഹനങ്ങളെ തടയും. റോഡ് ബ്ളോക്കറുകളും എത്തിച്ചിട്ടുണ്ട്. ഹൈഡ്രോളിക് സാങ്കേതിക വിദ്യയിലൂടെയാണ് ഉപകരണങ്ങളുടെ പ്രവര്‍ത്തനം. ക്ഷേത്രത്തിനകതത്തും പുറത്തും കൂടുതല്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിയ്ക്കും.

English summary
Bollards and Road Blockers at Sree Padmanabhaswamy temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X