ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് താനെന്ന് നടന്‍ നസ്‌റുദ്ദീന്‍ ഷാ
കൊച്ചി: ജെഎന്‍യു വിഷയത്തില്‍ കനയ്യ കുമാറിനെയും വിദ്യാര്‍ത്ഥികളെയും അനുകൂലിച്ച് ബോളിവുഡ് പ്രശസ്ത താരം നസ്‌റുദ്ദീന്‍ ഷാ രംഗത്ത്. കനയ്യ കുമാറിന്റെ വാക്കുകള്‍ വളരെ സത്യസന്ധമാണെന്ന് തമിഴ് താരം പ്രകാശ് രാജ് പറഞ്ഞതിനു പിന്നാലെയാണ് നസ്‌റുദ്ദീന്‍ ഷാ എത്തിയത്. ജെഎന്‍യു വിഷയത്തില്‍ തന്റെ മനസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്നാണ് താരം പറഞ്ഞത്.
നാടകം അവതരിപ്പിക്കാനായി കൊച്ചിയിലെത്തിയപ്പോഴായിരുന്നു നസ്‌റൂദ്ദീന്‍ ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ചത്. രാജ്യത്ത് അസഹിഷ്ണുത ഇല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍, ഇങ്ങനെ പോകുകയാണെങ്കില്‍ അസഹിഷ്ണുതയുടെ രാജ്യമായി മാറാമെന്നും താരം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം
ജെഎന്‍യു വിഷയത്തില്‍ തന്റെ മനസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് ബോളിവുഡ് താരം നസ്‌റുദ്ദീന്‍ ഷാ.

അസഹിഷ്ണുതയുടെ ലക്ഷണമില്ല
താരങ്ങളുടെ അസഹിഷ്ണുതാ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാജ്യത്ത് ഇപ്പോള്‍ അസഹിഷ്ണുത ഇല്ലെന്നാണ് നസ്‌റുദ്ദീന്‍ പറഞ്ഞത്.

ഇനി ഉണ്ടാകാം
അസഹിഷ്ണുത വ്യാപിക്കുന്ന ലക്ഷണങ്ങളൊന്നും ഇപ്പോള്‍ രാജ്യത്ത് കാണുന്നില്ല. എന്നാല്‍, ചില ഒറ്റപ്പെട്ട് സംഭവങ്ങള്‍ നടക്കുന്നുണ്ട്. അതിനെ ഊതി വീര്‍പ്പിച്ച് വ്യാഖ്യാനിക്കേണ്ടതില്ലെന്നും താരം പറഞ്ഞു. അപ്പോഴാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

രാജ്യദ്രോഹക്കുറ്റം ചെയ്യുന്നവരെ
ജെഎന്‍യു പ്രതിഷേധത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചോയെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

വിഷയത്തില്‍
രാഷ്ട്രത്തെ നിര്‍മ്മിക്കുന്ന ഒരു തലമുറയുടെ ശബ്ദമാണ് കനയ്യയുടെ സ്വരത്തില്‍ നിന്നും കേട്ടതെന്നാണ് കനയ്യയുടെ പ്രസംഗത്തെക്കുറിച്ച് നടന്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications