39 ലക്ഷം തട്ടിയെന്ന കേസില്‍ സണ്ണിയുടെ പുതിയ നീക്കം; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു
2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി സണ്ണി ലിയോണി വഞ്ചിച്ചു എന്നാണ് ഷിയാസിന്റെ പരാതി.

കൊച്ചി; പണം തട്ടിയെടുത്ത കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സണ്ണി ലിയോണ്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ളത് കണക്കിലെടുത്താണ് നടപടി.

പരാതിക്കാരന്‍ പറ്റിച്ചെന്ന് സണ്ണി
പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയിലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും കമ്പനി ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018- 19 കാലഘട്ടത്തില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
എന്നാല്‍ ഷോ നടത്താമെന്ന് പറഞ്ഞ് പണം തരാതെയാണ് പരാതിക്കാരന്‍ പറ്റിച്ചെന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ലിയോണ്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

സണ്ണി ലിയോണിയുടെ ഹര്‍ജി
അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് നടി സണ്ണി ലിയോണിക്കെതിരായ പരാതിയില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സണ്ണി ലിയോണിക്കെതിരായ വഞ്ചനാ കേസിന് ആണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. സണ്ണി ലിയോണിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

വാലന്റൈന്‍സ് ഡേ പരിപാടി
അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണം എന്നായിരുന്നു സണ്ണി ലിയോണിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. വാലന്റൈന്‍സ് ഡേ പരിപാടിക്ക് 39 ലക്ഷം വാങ്ങി വഞ്ചിച്ചു എന്നാണ് സണ്ണി ലിയോണിക്ക് എതിരായ പരാതി.

സണ്ണി ലിയോണി വഞ്ചിച്ചു
പണം വാങ്ങിയ ശേഷം പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് എറണാകുളം സ്വദേശി ഷിയാസ് ആണ് സണ്ണി ലിയോണിക്കെതിരെ പരാതി നല്‍കിയത്. 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി സണ്ണി ലിയോണി വഞ്ചിച്ചു എന്നാണ് ഷിയാസിന്റെ പരാതി. ഇത് പ്രകാരം വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങളായിരുന്നു സണ്ണി ലിയോണിക്ക് എതിരെ ചുമത്തിയിരുന്നത്.

ഹൈക്കോടതിയില്‍ നിന്ന് ജാമ്യം
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, മാനേജര്‍ എന്നിവരെ ചോദ്യം ചെയ്യലിനു വിധേയരായിരുന്നു. പിന്നീട് ഇവര്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടുകയും ചെയ്തു. അതേസമയം, ഷോ നടത്താമെന്ന് പറഞ്ഞ് സംഘാടകര്‍ തന്നെ പറ്റിച്ചെന്നാണ് സണ്ണി ആരോപിക്കുന്നത്.

പലതവണ ഡേറ്റ് മാറ്റി
2018 മേയ് 11 നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചത്. ഇതിനായി സംഘാടകര്‍ ഇതിനു 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രളയം അടക്കമുള്ള സാഹചര്യങ്ങളില്‍ പലതവണ ഡേറ്റ് മാറ്റി. ഒടുവില്‍ കൊച്ചിയില്‍ 2019 ഫെബ്രുവരി 14 നു വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഷോ നടത്താന്‍ സംഘാടകര്‍ തയാറായിട്ടുണ്ടായിരുന്നു.

ഷോ നടക്കാത്തതിന്റെ കാരണം
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ജനുവരി അവസാനം മുമ്പ് പണം മുഴുവന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തന്നില്ല. തനിക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഷോ നടക്കാതിരുന്നതെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.












Click it and Unblock the Notifications