കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കേരളം പടുത്തുയർത്താൻ ബോളിവുഡും കൈകോർക്കുന്നു; പണം കണ്ടെത്താൻ താരനിശ....

  • By Desk
Google Oneindia Malayalam News

മുംബൈ: പ്രളയക്കെടുതിയിൽ കേരളത്തെ കരകയറ്റാൻ ലോകമെമ്പാടുനിന്നും സഹായപ്രവാഹമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയ സഹായം ആയിരം കോടി കടന്നിരിക്കുന്നു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ മുതൽ സാധാരണക്കാർ വരെ കേരളത്തിനായി കൈകോർക്കുകയാണ്.

വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയെ മര്‍ദിച്ചതായി പരാതി: സംഭവം കോഴിക്കോട്! വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയെ മര്‍ദിച്ചതായി പരാതി: സംഭവം കോഴിക്കോട്!

ചലച്ചിത്ര മേഖലയിലെ നിരവധി പേരാണ് കേരളത്തിന് സഹായഹസ്തവുമായി എത്തിയത്. ഇപ്പോൾ കേരളത്തിന് കൈത്താങ്ങാകാൻ ബോളിവുഡ് കൈകോർക്കുകയാണ്. പ്രളയബാധിതരെ സഹായിക്കാനായി പണം കണ്ടെത്താൻ ഒരു വമ്പൻ പദ്ധതിയാണ് ബോളിവുഡ് തയാറാക്കിയിരിക്കുന്നത്.

താരനിശ

താരനിശ

വൺ കേരള വൺ കൺസർട്ട് എന്ന താരനിശയിലൂടെ പ്രളയബാധിത കേരളത്തെ സഹായിക്കാനാണ് ബോളിവുഡ് താരങ്ങളുടെ നീക്കം. ഓസ്കാർ അവാർഡ് ജേതാവും മലയാളിയുമായ റസൂൽ പൂക്കുട്ടിയാണ് കേരളത്തിനായി ബോളിവുഡിനെ ഒരുകുടക്കീഴിൽ എത്തിക്കുന്നത്. നിരവധി ബോളിവുഡ് താരങ്ങൾ നേരത്തെ തന്നെ കേരളത്തിന് സഹായവുമായി എത്തിയിരുന്നു.

പ്രമുഖ താരങ്ങൾ

പ്രമുഖ താരങ്ങൾ

അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, അമീർ ഖാൻ, അക്ഷയ് കുമാർ വിദ്യാബാലൻ അങ്ങനെ ബോളിവുഡിലെ പ്രമുഖതാരങ്ങളെല്ലാം കേരളത്തിന് കൈത്താങ്ങായി എത്തിയിരുന്നു. നേഹാ ശർമ, കാർത്തിക് ആര്യൻ, നേഹ ദുപ്പിയ, ദിയ മിർസ, അനുരാഗ് കശ്യപ് , സുനിൽ ഷെട്ടി ബോളിവുഡിലെ നിരവധി പ്രമുഖർ കേരളത്തിനായി നേരത്തെ മുന്നോട്ട് വന്നിരുന്നു.

 കേരളപിറവി

കേരളപിറവി

സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനും പുനരധിവാസത്തിനും പണം കണ്ടെത്താനാണ് താരനിശ സംഘടിപ്പിക്കുന്നത്. കേരള പിറവിയോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്. താരനിശയ്ക്കായുള്ള തയാറെടുപ്പുകൾ തുടങ്ങിയതായി റസൂൽപൂക്കുട്ടി അറിയിച്ചു.

Recommended Video

cmsvideo
കേരളത്തിന് യുഎഇ റെഡ് ക്രസന്‍റ് സഹായം | Oneindia Malayalam
സഹകരിക്കും

സഹകരിക്കും

പരിപാടിക്ക് ബോളിവുഡിലെ പ്രമുഖതാരങ്ങൾ ഉൾപ്പെടെയുള്ളവർ പിന്തുണ അറിയിച്ചതായി റസൂൽ പൂക്കുട്ടി പറഞ്ഞു. നേരത്തെ റസൂൽ പൂക്കുട്ടിയുടെ സന്നദ്ധ സംഘടനയായ റസൂൽ പൂക്കുട്ടി ഫൗണ്ടേഷൻ വഴിയും ബോളിവുഡ് താരങ്ങൾ സഹായം എത്തിച്ചിരുന്നു.

എ ആർ റഹ്മാൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ ആർ റഹ്മാനും അദ്ദേഹത്തിന്റെ മ്യൂസിക് ബാന്റും ചേർന്ന് ഒരു കോടി രൂപ സംഭാവന ചെയ്തു. അമേരിക്കയിലെ സംഗീത പരിപാടിക്കിടെയായാണ് റഹ്മാൻ ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ സഹോദരി സഹോദരന്മാർക്കായി എന്റെ ചെറിയ സംഭാവന എന്നാണ് അദ്ദേഹം ഇതേപറ്റി ഫേസ്ബുക്കിൽ കുറിച്ചത്. ബാൻഡിലെ അംഗങ്ങളുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ഡോണ്ട് വറി കേരള

ഓക്ലാഡിൽ നടന്ന സംഗീതനിശയിൽ അദ്ദേഹം കേരളത്തിനായി പാടുകയും ചെയ്തിരുന്നു. കാതൽദേശം എന്ന ചിത്രത്തിലെ മുസ്തഫ മുസ്തഫ ഡോണ്ട് വറി മുസ്തഫ' എന്ന ഗാനത്തിന്റെ വരികൾ കേരള കേരള ഡോണ്ട് വറി കേരള എന്ന് മാറ്റിയാണ് അദ്ദേഹം പാടിയത്. നിറഞ്ഞ കയ്യടിയോടെയായിരുന്നു ആരാധകർ ഗാനത്തെ വരവേറ്റത്.

ബാലുശ്ശേരിയിലെ നവജാത ശിശുവിന്റെ കൊലപാതകം; പദ്ധതി പാളിയത് അവസാന നിമിഷം.. ഞെട്ടിക്കുന്ന വിവരങ്ങൾ...ബാലുശ്ശേരിയിലെ നവജാത ശിശുവിന്റെ കൊലപാതകം; പദ്ധതി പാളിയത് അവസാന നിമിഷം.. ഞെട്ടിക്കുന്ന വിവരങ്ങൾ...

English summary
bollywood will conduct stageshow to help kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X