കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഷം രണ്ട് പിന്നിട്ടിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബോളുക്കട്ട ഇന്‍ഡോര്‍ സ്റ്റേഡിയം

Google Oneindia Malayalam News

ബദിയടുക്ക: വര്‍ഷം രണ്ട് പിന്നിട്ടിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ ബോളുക്കട്ടയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം കാഴ്ച വസ്തുവായി മാറുന്നു. പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കമ്പനികളെ കിട്ടാത്തതിനാല്‍ പണം നീക്കിവെച്ചിട്ടും തുടങ്ങിവെച്ച പ്രവൃത്തി പുര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിന്തറ്റിക് നിലം, വയറിങ്ങ്, പ്ലമ്പിങ്ങ് എന്നിവക്കാണ് ഗവ. അംഗീകൃത കമ്പനികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് നാലു ലക്ഷം രൂപ നീക്കി വെച്ചത്.

2017- 18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നേരിട്ട് നടത്തുന്ന പ്രവൃത്തിക്കാണ് തുക നല്‍കുന്നത് എന്ന് സൂചിപ്പിച്ചതിനാല്‍ ടെണ്ടറാക്കി പദ്ധതി മാറ്റാന്‍ പഞ്ചായത്തിന് കഴിഞ്ഞതുമില്ല. 2015-16 സാമ്പത്തിക വര്‍ഷത്തിലാണ് 25 ലക്ഷം രൂപ ചെലവില്‍ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് സ്‌റ്റേഡിയം പണിതത്. യുവജനങ്ങളില്‍ കായിക മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്‌റ്റേഡിയം പണിയാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. ഗുണഭോക്തൃ വിഹിതമെടുത്ത് നിര്‍മ്മിക്കാനായിരുന്നു ആദ്യ തീരുമാനം.

kasarkode

നടത്തിപ്പിന്റെ കാര്യത്തില്‍ വിമര്‍ശനമുയര്‍ന്നതിനാല്‍ പഞ്ചായത്ത് 25 ലക്ഷം രൂപക്ക് ടെണ്ടര്‍ നല്‍കിയാണ് പ്രവര്‍ത്തനം നടത്തിയത്. നിയമാവലി തയ്യാറാക്കി ക്ലബ്ബുകള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ നിശ്ചിത തുക ഈടാക്കി വര്‍ഷംതോറും കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാനാണ് ആലോചിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയായാല്‍ ജില്ലയില്‍ ആധുനിക പണി പുര്‍ത്തിയാകുന്ന സ്‌റ്റേഡിയമാകുമിത്

English summary
bolukkatta indoor stadium construction not completed yet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X