എഎൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബേറ്; തലശ്ശേരി മാടപ്പീടികയിലെ വീടിനു നേരെയാണ് അക്രമം!
കണ്ണൂർ: സിപിഎം നേതാവും എംഎൽഎയുമായ എഎൻ ഷംസീറിന്റെ വീടിന് നേരെ ബോംബേറ്. രാത്രി പത്തോടെയായിരുന്നു ബോംബേറുണ്ടായത്. സംഭവ സമയത്ത് ഷംസീർ വീട്ടിലുണ്ടായിരുന്നില്ല. തലശ്ശേരി മാടപ്പീടികയിലെ വീടിനു നേരെയാണ് ആക്രമണം.
ബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ തുടർച്ചയാണ് അക്രമമെന്നാണി റിപ്പോർട്ട്. ശബരിമല കർമ്മ സമിതി വ്യാഴാഴ്ച നടത്തിയ ഹർത്താലിൽ തലശ്ശേരിയിൽ വ്യാപക അക്രമങ്ങളായിരുന്നു അരങ്ങേറിയിരുന്നത്.

വെള്ളിയാഴ്ച വൈകുന്നേരവും അക്രമങ്ങൾ അരങ്ങേറിയിരുന്നു. തിരുവങ്ങാട് സി പി എം ഏരിയാ കമ്മറ്റി അംഗമായ വാഴയില്‍ ശശിയുടെ വീടിനു നേരെ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി. തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ചന്ദ്രശേഖരന്റ വീടിന് നേരെയും അക്രമം നടന്നിരുന്നു. ന്യൂ മാഹി പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്.












Click it and Unblock the Notifications