കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി സംഭവത്തിന്റെ മറവിൽ സിപിഎം കേരളത്തിൽ അക്രമം അഴിച്ചുവിടുന്നു,ബിജെപി ഓഫീസിൽ സംഭവിച്ചത്

നഗരത്തിൽ സിപിഎം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ബിജെപിയുടെയും ആർഎസ്എസിന്റെയും കൊടികളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചിരുന്നു.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലി എകെജി ഭവനിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക് നേരെയുണ്ടായ കൈയേറ്റത്തിന് പിന്നാലെ കേരളത്തിൽ സിപിഎം നേതൃത്വത്തിൽ വ്യാപക ആക്രമണം. ദില്ലി സംഭവത്തിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരത്തെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായത്.

സിപിഎമ്മിനെ ഒതുക്കി കളയാമെന്ന് ആർഎസ്എസ് വ്യാമോഹിക്കേണ്ട,ആക്രമണങ്ങളെ അതിജീവിച്ച പ്രസ്ഥാനമാണിത്സിപിഎമ്മിനെ ഒതുക്കി കളയാമെന്ന് ആർഎസ്എസ് വ്യാമോഹിക്കേണ്ട,ആക്രമണങ്ങളെ അതിജീവിച്ച പ്രസ്ഥാനമാണിത്

പാർട്ടി ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു! കണ്ണൂരിൽ സിപിഐ ഓഫീസ് അടിച്ചുതകർത്തുപാർട്ടി ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു! കണ്ണൂരിൽ സിപിഐ ഓഫീസ് അടിച്ചുതകർത്തു

ഇതിന് തൊട്ടുമുൻപ് നഗരത്തിൽ സിപിഎം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ബിജെപിയുടെയും ആർഎസ്എസിന്റെയും കൊടികളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചിരുന്നു. ബിഎംഎസിന്റെ കൊടിമരങ്ങളും തകർത്തിട്ടുണ്ട്.

യെച്ചൂരിക്കെതിരെ നടന്ന അക്രമത്തെ ബിജെപിയും ആർഎസ്എസും ശക്തമായി അപലപിച്ചിരുന്നു.ദില്ലിയിൽ അക്രമം നടത്തിയ ഭാരതീയ ഹിന്ദുസേന പ്രവർത്തകർക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ആർഎസ്എസ്,ബിജെപി, സംഘപരിവാർ നേതൃത്വങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ ദില്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കലാപം സൃഷ്ടിക്കാനാണ് സിപിഎം ശ്രമമെന്നാണ് ബിജെപി ആരോപണം.

തിരുവനന്തപുരത്ത് സംഭവിച്ചത്...

തിരുവനന്തപുരത്ത് സംഭവിച്ചത്...

ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നാലെയാണ് തിരുവനന്തപുരം ട്യൂട്ടേഴ്സ് ലൈനിൽ പഴയ ദീപിക ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘം...

ബൈക്കിലെത്തിയ രണ്ടംഗ സംഘം...

രാത്രിയിൽ ബൈക്കിലെത്തിയ രണ്ടുപേരാണ് ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞത്. ബൈക്കിലെത്തിയ അക്രമികൾ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ നാട്ടുകാർക്ക് ഇവരെ തിരിച്ചറിയാനായില്ല.

ആരുമില്ലാത്ത സമയമായതിനാൽ...

ആരുമില്ലാത്ത സമയമായതിനാൽ...

പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനടക്കമുള്ളവർ വരുന്ന ജില്ലാ കമ്മിറ്റി ഓഫീസിൽ ബോംബേറുണ്ടായ സമയത്ത് പാർട്ടി പ്രവർത്തകരാരുമുണ്ടായിരുന്നില്ല, അല്ലെങ്കിൽ ബോംബേറിൽ പ്രവർത്തകർക്ക് മരണം വരെ സംഭവിക്കാവുന്ന സാഹചര്യമുണ്ടാകുമായിരുന്നു.

പിന്നിൽ സിപിഎം തന്നെ?

പിന്നിൽ സിപിഎം തന്നെ?

യെച്ചൂരിയ്ക്ക് നേരെയുണ്ടായ കൈയേറ്റത്തിന്റെ മറവിൽ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.

തിരുവനന്തപുരത്ത് മാത്രമല്ല...

തിരുവനന്തപുരത്ത് മാത്രമല്ല...

തിരുവനന്തപുരത്തെ ബിജെപി ഓഫീസിന് നേരെ മാത്രമല്ല കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ചേർത്തലയിലെ ബിഎംഎസ് ഓഫീസും സിപിഎം പ്രവർത്തകർ അടിച്ചുതകർത്തിരുന്നു. കോഴിക്കോട് ബേപ്പൂരിലെ ബിജെപി ഓഫീസിനു നേരെയും സിപിഎം ക്രൂരമായ അക്രമമാണ് അഴിച്ചുവിട്ടത്.

സിപിഎം ഓഫീസുകൾക്ക് മാത്രം പോലീസ് സംരക്ഷണം...

സിപിഎം ഓഫീസുകൾക്ക് മാത്രം പോലീസ് സംരക്ഷണം...

ദില്ലി എകെജി ഭവനിലെ സംഭവത്തിന് പിന്നാലെ കേരളത്തിലെ സിപിഎം പാർട്ടി ഓഫീസുകൾക്ക് മാത്രമാണ് പോലീസ് സംരക്ഷണം നൽകിയതെന്നും ആരോപണമുയരുന്നുണ്ട്. ബോംബേറുണ്ടായ തിരുവനന്തപുരം ബിജെപി ജില്ലാ
കമ്മിറ്റി ഓഫീസ് എകെജി സെന്ററിന് വിളിപ്പാടകലെയാണ്. എകെജി സെന്ററിന് മുന്നിൽ മുപ്പതോളം പോലീസുകാർ കാവൽ നിന്നപ്പോൾ ബിജെപി ഓഫീസിന് മനപ്പൂർവ്വം സംരക്ഷണം നൽകാതെ സിപിഎം പ്രവർത്തകർക്ക്
അഴിഞ്ഞാടാനുള്ള അവസരമൊരുക്കി കൊടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

English summary
Allegations about trivandrum bjp office bomb attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X