പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്...
സംഭവത്തില്‍ ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന എന്‍ എന്‍ കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
പാലക്കാട്: സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോബേറ്. ഡിസംബര്‍ 8 വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഓഫീസിന് നേരെ അക്രമണമുണ്ടായത്. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. സ്ഥലത്ത് ബിജെപി-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
രണ്ട് പെട്രോള്‍ ബോംബുകളാണ് സംഘം ഓഫീസിന് നേരെ എറിഞ്ഞത്. സംഭവത്തില്‍ ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന എന്‍ എന്‍ കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ശബ്ദം കേട്ട് ഓഫീസ് സെക്രട്ടറി പുറത്തിറങ്ങിയെങ്കിലും അക്രമികള്‍ സ്ഥലം വിട്ടിരുന്നു.

പാലക്കാട് കഞ്ചിക്കോട്ടെ ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണമാണ് സിപിഎം ഓഫീസിന് നേരെയുള്ള അക്രമണമെന്നും സംശയിക്കുന്നുണ്ട്.അജ്ഞാത സംഘം സിപിഎം ഓഫീസിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications