ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ബോംബാക്രമണം...പിറകില്‍ ആര്? വീഡിയോ
തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേര്‍ക്ക് അര്‍ദ്ധ രാത്രിയില്‍ ബോംബാക്രമണം. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. പിറകില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് സംഭവം. ബൈക്കിലെത്തിയ സംഘം നാടന്‍ ബോംബ് എറിയുകയായിരുന്നു എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

ഓഫീസിനുള്ളില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇവര്‍ പുറത്തിറങ്ങി വന്നെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം കുന്നുകുഴിയില്‍ പുതിയതായി നിര്‍മിച്ച ബിജെപി സംസ്ഥാന സമതി ഓഫീസിന് നേര്‍ക്കായിരുന്നു ആക്രമണം.
വിവരമറിഞ്ഞ് വന്‍ പോലീസ് സന്നാഹം തന്നെ സ്ഥലത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത് പോലെ നാടന്‍ ബോംബ് അല്ല എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഏറുപടക്കം എറിഞ്ഞ് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
വിവരമറിഞ്ഞ് കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ഓഫീസിനടുത്ത് എത്തിയിരുന്നു. സ്ഥലത്ത് ഇപ്പോഴും പോലീസ് ക്യാമ്പ് ചെയ്യുകയാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തിന് ഒരു മണിക്കൂര്‍ മുന്പ് വരെ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഓഫീസില്‍ ഉണ്ടായിരുന്നു












Click it and Unblock the Notifications