കണ്ണൂരില്‍ എ.കെ.ജി വായനശാലയ്ക്കുനേരെ ബോംബേറ്, ജില്ലയില്‍ സംഘര്‍ഷം രൂക്ഷം
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും ബോംബേറ്. എ.കെ.ജി വായനശാലയ്ക്കു നേരെയാണ് ബോംബേറുണ്ടായിരിക്കുന്നത്. സമാധാനയോഗത്തിനു ശേഷവും കണ്ണൂരില്‍ സംഘര്‍ഷ സാധ്യത രൂക്ഷമായിരിക്കുകയാണ്. പിണറായി പുത്തന്‍കണ്ടത്തിലെ എ.കെ.ജി വായശാലയ്ക്ക് നേരെയാണ് ഇപ്പോള്‍ ബോംബേറുണ്ടായിരിക്കുന്നത്.
കാറിലെത്തിയ സംഘം വായനശാലയ്ക്കുനേരെ ബോംബ് എറിയുകയായിരുന്നു. ആളപായമൊന്നുമില്ല, എന്നാല്‍ വായനശാലയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് ബോംബെറിഞ്ഞതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ബോംബെറിഞ്ഞ ശേഷം അക്രമി വായനശാലയ്ക്കുള്ളില്‍ പ്രവേശിക്കുകയും അകത്തുള്ള ഫര്‍ണിച്ചറുകളും ടി.വിയും അടിച്ചു തകര്‍ക്കുകയും ചെയ്യുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വായനശാലാ പരിസരത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരില്‍ ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. പാനൂരിലും പിണറായിലും ഇരിട്ടിയിലും ബോംബേറുണ്ടായിരുന്നു. ഇരിട്ടിയില്‍ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റതിനു പിന്നാലെ ലീഗ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബുധനാഴ്ച രാത്രി ബോംബേറുണ്ടായി.












Click it and Unblock the Notifications