Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര മണിയൂരിലെ ബിജെപി നിയന്ത്രണത്തിലുള്ള കലാസമിതി ഓഫീസിന് നേരെ ബോംബേറ്

വടകര: മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തുകര തുറശ്ശേരി മുക്ക് വിശ്വഭാരതി കലാസാംസ്കാരിക വേദി ഓഫീസിനുനേരെ ബോംബാക്രമണം. ബി ജെ പിയുടെ നിയന്ത്രണത്തിൽ പ്രവര്‍ത്തിക്കുന്ന സമിതിയാണ് വിശ്വഭാരതി.ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് മുഖംമൂടിയണിഞ് മാരകായുധങ്ങളുമായെത്തിയ ഒരുസംഘം ആളുകള്‍ ജീപ്പിലെത്തി ഓഫീസ് ബോംബെറിഞ്ഞു തകര്‍ത്തതെന്ന് പരിസരവാസികൾ പറഞ്ഞു .ബോംബേറിൽ ഓഫീസിന്റെ മേള്‍ക്കൂരയുടെ ഷീറ്റും, ഫര്‍ണിച്ചറും കത്തിനശിച്ചു.

സാംസ്കാരികവേദി പുതുതായി നിര്‍മ്മിക്കന്ന ഒഫീസിനുസമീപമുള്ള താല്‍ക്കാലിക കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന ഓഫീസിനു നേരെ ആറു ബോംബുകളാണ് എറിഞ്ഞത്.രണ്ട് പൈപ്പ് ബോംബ്,രണ്ട് സ്റ്റീൽ ബോംബ്,രണ്ട് നാടൻ ബോംബുകളുമാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് ബിജെപി ആരോപിച്ചു. ബോംബേറില്‍ ഓഫീസ് പാടെ കത്തിയമർന്നു. സംഭവത്തില്‍ പയ്യോളി പോലീസില്‍ പരാതിനല്‍കി.എന്നാൽ തർക്കമുള്ള സ്ഥലത്ത് പ്രവർത്തിക്കുന്ന ഈ ഓഫീസ് തീ വെച്ച് നശിപ്പിച്ചതാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് വടകര ഡിവൈഎസ്പിയുടെ ചാർജുള്ള നാദാപുരം ഡിവൈഎസ്പി വി കെ രാജു പറഞ്ഞു.

bjp

സ്ഥലത്ത് വൻ പോലീസ് സേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്.അക്രമത്തിനു പിന്നിൽ സി പി എമ്മുകാരാണെന്ന് ബി ജെ പി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമത്തിൽ പ്രതിഷേധിച്ച് ബി ജെ പിയുടെ ആഭിമുഖ്യത്തില്‍ തുറശ്ശേക്കടവില്‍ പ്രകടനം നടത്തി. രജീഷ് മാങ്ങില്‍ക്കൈ, ഒ പി ദിലീപന്‍, പി പി മുരളി, വി പി നിഖില്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+