തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസില്‍ സ്ഫോടനം, 7 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസില്‍ സ്‌ഫോടനം. സ്്‌ഫോടനത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഓഫീസിലെ രേഖകളെല്ലാം കത്തി നശിച്ചു. വില്ലേജ് ഓഫീസിലെത്തിയ ഒരു യുവാവാണ് സ്‌ഫോടനം നടത്തിയത്. ഓവര്‍കോട്ടും ഹെല്‍മെറ്റും ധരിച്ചാണ് ഇയാള്‍ ഓഫീസിലെത്തിയത്.
വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന്റെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തിയ യുവാവ് വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ശേഷം കൈയ്യില്‍ കുതിയെ ദ്രാവകം നിലത്ത് ഒഴിയ്ക്കുകയും പിന്നീട് തീ കൊളുത്തുകയുമായിരുന്നു.

ഒരു വാതില്‍ മാത്രമുള്ള വില്ലേജ് ഓഫീസ് അകത്ത് നിന്ന് പൂട്ടി. ജീവനക്കാര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.വില്ലേജ് ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബ് എറിഞ്ഞതാണെന്നും സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications