കണ്ണൂരില്‍ ബോംബ് പൊട്ടി ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു
കണ്ണൂര്‍: സ്വന്തം വീട്ടില്‍ വെച്ച് ബിജെപി പ്രവര്‍ത്തകന്‍ ബോംബ് പൊട്ടി മരിച്ചു. കോട്ടയംപൊയില്‍ പൊന്നമ്പത്ത് ഹൗസില്‍ ദീക്ഷിത് (26) ആണു മരിച്ചത്. കോട്ടയംപൊയില്‍ കോലക്കാവിനു സമീപത്തെ ദീക്ഷിതിന്റെ വീട്ടില്‍ വച്ചാണ് നാടിനെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്.
സംഭവം നടക്കുമ്പോള്‍ ദീക്ഷിത് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നത് അപകടത്തിന്റെ ആഘാതം കുറച്ചതായി പോലീസ് പറഞ്ഞു. വീടിന്റെ മുകള്‍നിലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ വീടിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നു. മുകള്‍നിലയിലെ ഓടുകളും തകര്‍ന്നുവീണു.

ബോംബ് നിര്‍മാണത്തിനിടെയോ അല്ലെങ്കില്‍ സൂക്ഷിച്ചുവെച്ച ബോംബ് അബദ്ധത്തില്‍ വീണോ ആയിരിക്കാം സ്‌ഫോടനമെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടത്തിന്റെ ശബ്ദം കിലോമീറ്റര്‍ ദൂരത്ത് കേള്‍ക്കാമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഥലത്ത് പോലീസ് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മൃതദേഹം തലശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications