കണ്ണൂരിലെ ഒഴിഞ്ഞു കിടന്ന പറമ്പില്‍ ബോംബ് സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
കണ്ണൂര്‍: പേരാവൂരിനടുത്ത് കാട് വെട്ടുന്നിടെ ബോംബ് പൊട്ടി. കാട് വെട്ടുകയായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലപ്പുഴയിലെ എംപി ഹൗസില്‍ അബ്ദുള്‍ റസാക്ക്(45)നാണ് പരിക്കേറ്റത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് മെഷീന്‍ ഉപയോഗിച്ച് വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ അബ്ദുള്‍ റസാക്കിന്റെ തലയ്ക്കും കാലുകള്‍ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. മേഖലയില്‍ പോലീസ് വിശദമായ പരിശോധന നടത്തി. പരിക്കേറ്റ റസാക്കിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.












Click it and Unblock the Notifications