Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്, കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ ബോംബേറ്, മൂന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ബോംബേറ്. കോഴിക്കോട് കുറ്റ്യാടിയിലാണ് ബോംബേറ് ഉണ്ടായത്. തിരക്കേറിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്.

calicut-blast1

കല്ലാച്ചി ബിനു വധക്കേസ് പ്രതി നിസാറിന് നേരെയാണ് ബോംബേറ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം നിസാറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബിനു വധക്കേസിലെ നാലാ പ്രതിയായിരുന്നു നിസാര്‍.

calicut-blast4

ഇയാളുടെ ചെരുപ്പ് കടയ്ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. പ്രദേശം വന്‍ പൊലീസ് സുരക്ഷയിലാണ്.

calicut-blast2

സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മൂന്ന് തവണയാണ് ബോംബേറ് ഉണ്ടായതെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

calicut-blast3

രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാകുന്ന കുറ്റിയാടി, നാദാപുരം മേഖലകളിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്നും ആയുധശേഖരങ്ങള്‍ കണ്ടെത്താറുണ്ട്. എന്നാല്‍ കുറ്റിയാടിയിലെ ബസ് സ്റ്റാന്‍ഡില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ നാട്ടുകാരും പൊലീസും ആകെ ഞെട്ടലിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+