കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്ത് ബോംബ് പൊട്ടി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വട്ടക്കാട് പുതിയാണ്ടി സജീവനാണ്(45)മരിച്ചത്.തിങ്കളാഴ്ച പകല്‍ 12 മണിയോടെയായിരുന്നു സംഭവം. പറമ്പില്‍ പണി എടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കടല്‍ഭിത്തിക്ക് സമീപം ശരീരമാസകലം പൊള്ളലേറ്റ അവസ്ഥയില്‍ സജീവനെ കണ്ടെത്തിയത്.

സ്‌ഫോടനത്തിന് പിറകില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ധര്‍മ്മടം പോലീസ് അന്വേഷണം ആരംഭിച്ചു. മൃതശരീരം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.












Click it and Unblock the Notifications