കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റിപ്പുറത്ത് കണ്ടെത്തിയ ബോംബുകള്‍ കാശ്മീരിലേയും പഞ്ചാബിലേയും ആയുധ സബ് ഡിപ്പോകളിലേക്കയച്ചത്, മഹാരാഷ്ട്രയില്‍നിന്നും അന്വേഷണ സംഘം തിരിച്ചെത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെ ഭാരതപ്പുഴയില്‍കണ്ടെത്തിയ ബോംബകള്‍ മഹാരാഷ്ട്രയില്‍നിന്നും കാശ്മീരിലേയും പഞ്ചാബിലേയും

ആയുധ സബ് ഡിപ്പോകളിലേക്കയച്ചതെന്ന് പോലീസിന് വിവരം ലഭിച്ചു. കേസന്വേഷണം ഇനി കാശ്മീരിലേയും പഞ്ചാബിലേയും ആയുധസബ്ഡിപ്പോകളിലേക്ക്. മഹരാഷ്ട്രയില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച അന്വേഷണ സംഘം ഇന്നലെ രാത്രി തിരിച്ചെത്തി. ചിലവിവരങ്ങള്‍കൂടി ലഭ്യമാകുന്ന മുറയ്ക്കു അന്വേഷണ സംഘം ഉടന്‍ കാശ്മീരിലേക്കും പഞ്ചാബിലേക്കും പുറപ്പെടും. മഹാരാഷ്ട്രയിലെ പുല്‍ഗാവിലേയും പൂനൈയിലേയും സൈനിക ആയുധശാലകളില്‍നിന്നും കാശ്മീരിലേയും പഞ്ചാബിലേയും ആയുധസബ്ഡിപ്പോകളിലേക്കയച്ച ബോംബുകളാണു കുറ്റിപ്പുറത്തെത്തിയതെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.

മലപ്പുറം ബിപി അങ്ങാടി സ്വദേശി പള്ളിയില്‍ തളര്‍ന്ന് വീണ് മരിച്ചുമലപ്പുറം ബിപി അങ്ങാടി സ്വദേശി പള്ളിയില്‍ തളര്‍ന്ന് വീണ് മരിച്ചു

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ആയുധ നിര്‍മാണ ശാലയില്‍നിന്നും 2001ല്‍ പുല്‍ഗാവിലേയും പൂനൈയിലേയും സൈനിക ആയുധശാലയിലേക്ക് അയച്ചതായിരുന്നു ഈബോംബുകള്‍. പിന്നീടാണ് ഇവിടെനിന്നും സബ്ഡിപ്പോകളിലേക്ക് അയച്ചത്. ഓരോബോംബിന്റെയും ആയുധങ്ങളുടേയും സീരിയല്‍ നമ്പര്‍ അടക്കം പരിശോധിച്ചാണു ആയുധശാലകളില്‍നിന്നും ഇക്കാര്യം പോലീസിന് ലഭിച്ചത്.

കുറ്റിപ്പുറത്തുനിന്നും ലഭിച്ച അഞ്ചു ബോംബുകളില്‍ മൂന്നെണ്ണത്തിന്റെ സീരിയല്‍ നമ്പറുകള്‍ മാത്രം പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ പോലീസിന് ലഭിച്ചത്. മറ്റു രണ്ടുബോംബുകളുടെ സീരിയല്‍ നമ്പര്‍കൂടി പരിശോധിച്ച് റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ സംഘം അന്വേഷണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കും. ഇതിന്റെ വിവരങ്ങള്‍ ലഭ്യമാകാന്‍ രണ്ടുദിവസമെടുക്കുമെന്നാണ് ആയുധശാലയില്‍നിന്നും പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണു അന്വേഷണ സംഘം ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയത്. ഇനിയുള്ള വിവരങ്ങള്‍ സൈനിക ആയുധശാലയില്‍നിന്നും പോലീസിനെ ഇമെയില്‍ മുഖേന അറിയിക്കും. കാശ്മീരിയും പഞ്ചാബിനുംപുറമെ മറ്റുചില സ്ഥലങ്ങളെ കുറിച്ചുള്ള സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

kuttipuram

കുറ്റിപ്പുറം പാലത്തിന് താഴെ ഭാരതപ്പുഴയില്‍ ബോംബുകള്‍ കണ്ടെത്തിയ മേഖലയില്‍ കഴിഞ്ഞ ദിവസം ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധന

40വര്‍ഷം മുമ്പ് നിര്‍മിച്ച ബോംബുകളാണ് കുറ്റിപ്പുറത്തുനിന്നും കണ്ടെത്തിയത്. ഇതിനാല്‍തന്നെ ഇവയുടെ വിവരങ്ങള്‍ നേരിട്ടുപരിശോധിക്കണം. 2008ന് ശേഷം നിര്‍മിച്ച ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും വിവരങ്ങള്‍ ആയുധശാലകളില്‍ കമ്പ്യൂട്ടറൈസേഷനാണ്. ഇവയുടെ വിവരങ്ങള്‍ മിനുട്ടുകള്‍ക്കുള്ളില്‍ ലഭ്യമാകുമെങ്കിലും ഇതിനു മുമ്പു നിര്‍മിച്ചവയുടെ വിവങ്ങള്‍ അറിയാന്‍ ദിവസങ്ങള്‍ എടുക്കും. ഇതാണ് അന്വേഷണം വൈകിപ്പിക്കുന്നത്. അന്വേഷണത്തിനായി 11ദിവസമാണു അന്വേഷണ സംഘം മഹരാഷ്ട്രയില്‍ തങ്ങിയത്. ക്ലേമോര്‍ കുഴിബോംബ് എന്നാണു കണ്ടെത്തിയ ബോംബിന്റെ പേരെങ്കിലും ഇവ കുഴിബോംബല്ലെന്നും പുറത്തുവെച്ചുംഉപയോഗിക്കാവുന്നതാണെന്നും പോലീസ് പറഞ്ഞു. നിലവില്‍ സൈന്യം മാത്രം ഉപയോഗിച്ചുവരുന്ന ഈ ബോംബ് പൊട്ടിയാല്‍ നൂറുമീറ്ററിനകത്തുള്ളവര്‍ക്ക് മരണം സംഭവിക്കുമെന്നും സൈനിക ആയുധശാലയില്‍നിന്നും പോലീസിന് വിവരംലഭിച്ചു. 700ഓളംചെറിയ ബോളുകളാണു ഒരുക്ലേമോര്‍ കുഴിബോംബിനകത്തുണ്ടാകുക.


മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ജയ്‌സണ്‍ കെ ഏബ്രഹാമിന്റെ നേതൃത്വത്തിലുളള അഞ്ചംഗ അന്വേഷണ സംഘമാണു മഹാരാഷ്ട്രയില്‍ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ചുമതല നിലവില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ ഏറ്റെടുത്തു. മലപ്പുറം ജില്ലാപോലീസ് മേധാവി ശബരിമല ഡ്യൂട്ടിയിലായതിനാല്‍ അന്വേഷണ ചുമതല പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിനായിരുന്നു. ഇദ്ദേഹം കഴിഞ്ഞ ദിവസം തിരിച്ചെത്തിയതോടെയാണു അന്വേഷണ ചുമതലഏറ്റെടുത്തത്.

English summary
Bomb found in kuttipuram-investigation team returned from maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X