കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരൂരില്‍ നടന്നതിന്റെ തുടര്‍ച്ച; കണ്ണൂരില്‍ വായനശാലയ്ക്ക് നേരെ ബോംബേറ്

Google Oneindia Malayalam News

കണ്ണൂര്‍: കേരളം ജൂണ്‍ 19 വായനാദിനം ആചരിക്കുമ്പോള്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരം ബോംബേറ്. കണ്ണൂര്‍ പെരളശ്ശേരി മൂന്നാംപാലം നവജീവന്‍ വായനശാലയ്ക്ക് നേരെയാണ് പുലര്‍ച്ചെ ബോംബേറ് ഉണ്ടായത്.

വായനശാലയിൽ സ്ഫോടനം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, അപ്പോള്‍ ആര്‍എസ്എസ് എന്ന് പറഞ്ഞതോ?വായനശാലയിൽ സ്ഫോടനം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍, അപ്പോള്‍ ആര്‍എസ്എസ് എന്ന് പറഞ്ഞതോ?

സ്‌ഫോടനത്തില്‍ വായനശാല കെട്ടിടത്തിന്റെ മുന്‍വാതില്‍ തകര്‍ന്നു. അകത്തുണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് പോലീസിന്റെ നിഗമനം. ബോംബെറിഞ്ഞതിന് പിന്നില്‍ ആരാണെന്ന കാര്യം ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

Kannur Map

കഴിഞ്ഞ മാര്‍ച്ച് 22ന് തൃപ്രങ്ങോട് പഞ്ചായത്ത് തലമുണ്ടയിലെ താലൂക്കര എകെജി സ്മാരക ഗ്രന്ഥാലയം സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചിരുന്നു. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായാണ് വായനശാലയ്ക്ക് തീയിട്ടതെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നടങ്കം ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു.

നാലാം വട്ടമാണ് ഈ ഗ്രന്ഥശാല ലക്ഷ്യമാക്കി അക്രമം നടന്നത്. 2013 നവംബറില്‍ ആണ് ആദ്യമായി ഈ സ്ഥാപനത്തിനു നേരെ ആക്രമം ഉണ്ടാകുന്നത്. 2014 ജനുവരിയിലും, 2015 ഓഗസ്റ്റിലും സമാന രീതിയില്‍ ഉള്ള അക്രമങ്ങള്‍ ഉണ്ടായി. 2015ലെ ആക്രമണത്തില്‍ വാതിലുകളും മറ്റും തകര്‍ത്തിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയായിരുന്നു ഇത്.

English summary
Unknown persons hurled a bomb at Navajeevan Library in Peralassery here on Sunday. The building housing the library suffered serious damage in the incident. The library is controlled by the Congress party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X