Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബേറു കേസിലെ പ്രതിയെ പൊലീസ് ജീപ്പ് തടഞ്ഞ് ബലമായി മോചിപ്പിച്ചു; വിവാദമായപ്പോള്‍ സ്റ്റേഷനിലെത്തിച്ചു

പേരാമ്പ്ര: പൊലീസിനെ നോക്കുകുത്തിയാക്കി ബോംബേറ് കേസിലെ പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചു. ശിവജി സേന പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ സുധാകരനെയാണ് ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ പൊലീസ് ജീപ്പ് തടഞ്ഞു നിര്‍ത്തി മോചിപ്പിച്ചത്. സംഭവം വിവാദമായപ്പോള്‍ പ്രതിയെ ചെവ്വാഴ്ച രാവിലെ തിരികെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി പ്രവര്‍ത്തകര്‍ തടിതപ്പി.

തിങ്കളാഴ്ച വൈകിട്ട് പ്രതിയായ സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം. വിഷു ദിനത്തില്‍ പ്രദേശത്ത് സിപിഎം - ശിവജി സേന പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി പ്രദേശത്തെ നാലു വീടുകള്‍ക്ക് നേരെ ബോംബേറ് നടന്നിരുന്നു. പേരാമ്പ്ര അമ്പാടിത്താഴെ ശിവജി സേനാ പ്രവര്‍ത്തകനായ വിഷ്ണുവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ് സുധാകരന്‍. തിങ്കളാഴ്ച ചെമ്പ്ര ഭാഗത്തുനിന്നാണ് സുധാകരനെ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിവരമറിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി പ്രതിയെ മോചിപ്പിക്കുകയായിരുന്നു.

perambrapolice

ഈ സംഭവം ആഭ്യന്തര വകുപ്പിന് നാണക്കേടായെന്ന വിലയിരുത്തല്‍ നേതാക്കളില്‍ നിന്നു തന്നെയുണ്ടായി. പൊതു ജനമധ്യത്തില്‍ വെച്ച് നടന്ന സംഭവം പ്രദേശത്താകമാനം ചര്‍ച്ചയും വിവാദവുമായതിന് പിന്നാലെയാണ് പ്രതിയെ സ്റ്റേഷനിലെത്തിച്ചത്. പിറ്റേ ദിവസം രാവിലെയോടെ സുധാകരനെയും മറ്റൊരു പ്രതി ചിന്നനേയും പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ സിപിഎം- ശിവജി പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നതിനോടുള്ള സ്വഭാവിക പ്രതികരണമാണ് പ്രവര്‍ത്തകര്‍ കാട്ടിയെന്നതാണ് സിപിഎം പ്രാദേശിക കമ്മിറ്റിയുടെ ന്യായീകരണം. എന്നാല്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ടി പി രാമകൃഷ്ണന്റെ അറിവോടയാണ് പ്രതിയെ മോചിപ്പിച്ചതെന്ന ആക്ഷേപവും വ്യാപകമാണ്. സംഭവം വിവാദമായതോടെ 15 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരുവിഭാഗം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രൂപീകരിച്ച സംഘടനയാണ് ശിവജി സേന.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+