ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി
ഗുരുവായൂര്‍: കേരളത്തിലെ ഏറ്റവും തിരക്കേറിയ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. 24 മണിക്കൂറിനകം ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കും എന്നാണ് ഭീഷണി. ഗുരുവായൂര്‍ സി ഐയുടെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത് എന്ന് അറിയുന്നു.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ക്ഷേത്രത്തില്‍ പരിശോധന നടത്തുന്നുണ്ട്. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും പരിശോധന നടക്കുന്നുണ്ട്.

കേരളത്തിലെ എന്നല്ല, ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍. വര്‍ഷത്തില്‍ 364 ദിവസവും ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രം കൂടിയാണിത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നടവരവുള്ള ക്ഷേത്രമാണ് ഗുരുവായൂര്‍.












Click it and Unblock the Notifications