നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി;യുവതി പോലീസ് കസ്റ്റഡിയിൽ
കൊച്ചി∙ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെടാനിരുന്ന വിമാനം വൈകി. ഇൻഡിഗോ വിമാനമാണ് വൈകിയത്.ഭീഷണി മുഴക്കിയെ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ നെടുമ്പാശേരി പോലീസിന് കൈമാറി. ഇവർ തൃശൂർ സ്വദേശിനിയാണ്.
ബാഗേഡ് പരിശോധനയ്ക്കിടെ തന്റെ ബാഗിൽ ബോംബാണെന്ന് യുവതി പറയുകയായിരുന്നു. ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തി. സംഭവത്തിൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്യും.













Click it and Unblock the Notifications