താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ബോംബ് ഭീഷണിയെത്തുടര്‍ന്ന് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചയോടെ മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ചിനാണ് ബോംബ് സന്ദേശം ലഭിച്ചത്.
ഉടന്‍ തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിവരം തിരുവനന്തപുരത്തെ പൊലീസിന് കൈമാറുകയായിരുന്നു. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.

മുന്‍പും റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശങ്ങള്‍ ഒട്ടേറെ തവണ ഉണ്ടായിട്ടുണ്ട്. ഫോണിന്റെ ഉറവിടം കണ്ടെത്തിയാല്‍ മാത്രമേ ഏത് തരം സന്ദേശമാണെന്ന് അറിയാന്‍ കഴിയൂ.












Click it and Unblock the Notifications