സിപിഎമ്മിന്‍റെ ആസ്ഥാനമായ എകെജി സെന്‍ററിന് ബോംബ് ഭീഷണി
തിരുവനന്തപുരം: എകെജി സെന്ററില്‍ ബോംബ് ഭീഷണി. വ്യാഴാഴ്ച രാവിലെയാണ് മലയാളത്തിലും ഹിന്ദിയിലും ഭീഷണിയെത്തിയത്. ഇന്റര്‍നെറ്റ് ഫോണില്‍ നിന്നാണ് ഭീഷണി വന്നതെന്നാണ് സംശയം. എകെജി സെന്ററിലെ ലാന്‍ഡ് ഫോണിലേയ്ക്കാണ് വിളിച്ചത്.
ബോംബ് ഭീഷണിയെയ്തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പൊലീസും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. അതിനാല്‍ തന്നെ ഭീഷണി വ്യാജമായിരിയ്ക്കാം എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിലെ സിപിഎമ്മിന്റെ ആസ്ഥാനമായ എകെജി സെന്ററിലാണ് വ്യാഴാഴ്ച രാവിലെ ബോംബ് ഭീഷണിയെത്തിയത്. മലയാളത്തില്‍ വന്ന ഫോണ്‍ കോളില്‍ അസഭ്യം പറഞ്ഞിരുന്നു. കേരളത്തിന് പുറത്ത് നിന്നാകാം കോള്‍ വന്നതൈന്നാണ് സംശയം. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉച്ചയോട് കൂടിത്തന്നെ സ്ഥിരീകരണം നല്‍കുമെന്ന് പൊലീസ്.












Click it and Unblock the Notifications