ബോംബ് ഭീഷണി; മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്റിങ്
തിരുവനന്തപുരം; ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം അടിന്തരമായി ലാന്റ് ചെയ്തു. എഐസി657 വിമാനമാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാരെ മാറ്റിയ ശേഷം വിമാനത്തിൽ വിശദമായ പരിശോധന തുടരുകയാണ്.
വ്യാഴാഴ്ച പുലർച്ചെ 5.45 നാണ് മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം പുറപ്പെട്ടത്ത്. 8.10 നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിച്ചു. തുർന്ന് അടിയന്തര ലാൻറിങ്ങിന് നിർദ്ദേശം ലഭിച്ചു. ഇതോടെ 10 മിനിറ്റ് നേരത്തേ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് വിമാനം ടാക്സി വേയിലേകക് മാറ്റി യാത്രക്കാരെ ഇറക്കി.

വ്യാജ സന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടി. നേരത്തേയും ഇത്തരത്തിൽ ബോംബ് ഭീഷണി സന്ദേശം ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications