പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണി; ജാഗ്രത
തിരുവനന്തപുരം: പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തുകയാണ്. പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽ വേ സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം നൽകി.
വൈകുന്നേരം ആണ് ട്രെയിനുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. എവിടെ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പോലീസ് പറഞ്ഞിട്ടില്ല. പത്തനംതിട്ട എസ്പിയുടെ നിർദ്ദേശ പ്രകാരം തിരുവല്ല റെയിൽ വേ സ്റ്റേഷനിലും പരിസരങ്ങളിലും പോലീസ് പരിശോധന നടക്കുകയാണ്. മൂന്ന് ട്രെയിനുകൾ തിരുവല്ല സ്റ്റേഷനിൽ പരിശോധിക്കുകയാണ്.

എസ് പി ഉദ്യോഗസ്ഥർക്ക് നൽകിയ സന്ദേശത്തിൽ പാലക്കാട്ട് നിന്ന് തിരുവന്തപുരം ഭാഗത്തേക്ക് വരുന്ന ട്രെയിനുകളിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന സന്ദേശം ലഭിച്ചിട്ടുണ്ടെന്നാണ്. തിരുവല്ല സ്റ്റേഷൻ പരിധിയിൽ കൂടുതൽ ജാഗ്രക പാലിക്കണം എന്നും നിർദ്ദേശമുണ്ട്. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്. ട്രെയിനുള്ളിൽ ആർ പി എഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിൻ തടഞ്ഞിട്ടുള്ള പരിശോധവന അല്ലെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications