തലശേരി റെയില്‍വേ ട്രാക്കില്‍ നിന്ന് 10 ഐസ്‌ക്രീം ബോംബുകളും 3 സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തു.
ന്യൂമാഹി പോലീസിന്റെ നേതൃത്വത്തില്‍ റെയില്‍വേ ട്രാക്കില്‍ നടത്തിയ പരിശോധനയിലാണ് പതിമൂന്ന് ബോംബുകള്‍ കണ്ടെടുത്തത്.
കണ്ണൂര്‍: തലശേരിയില്‍ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നും പതിമൂന്ന് ബോംബുകള്‍ കണ്ടെടുത്തു. തലശേരി ടെമ്പിള്‍ ഗേറ്റ് റെയില്‍വേ സ്റ്റേഷനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നുമാണ് ബോംബുകള്‍ കണ്ടെടുത്തത്. ഉഗ്രസ്‌ഫോടന ശേഷിയുള്ള പത്ത് ഐസ്‌ക്രീം ബോംബുകളും, മൂന്ന് സ്റ്റീല്‍ ബോംബുകളുമാണ് ഇവിടെ നിന്ന് ലഭിച്ചത്.

ന്യൂമാഹി പോലീസിന്റെ നേതൃത്വത്തില്‍ റെയില്‍വേ ട്രാക്കില്‍ നടത്തിയ പരിശോധനയിലാണ് പതിമൂന്ന് ബോംബുകള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പുന്നോലില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പോലീസിന്റെ പരിശോധന. പരിസരത്ത് ഇനിയും ബോംബുകള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications