കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ബിജെപി പെട്ടു! മോദി ഇറക്കിയ പുസ്കത്തിലെ പട്ടികയില്‍ ആലി മുസ്ലിയാരും വാരിയന്‍കുന്നത്തും

Google Oneindia Malayalam News

ദില്ലി/കോഴിക്കോട്: ആഷിക് അബു- പൃത്ഥിരാജ് ടീം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ സിനിമയാക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിട്ട് അധികനാള്‍ ആയിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധം ആണ് കേരളത്തിലെ ബിജെപി നേതാക്കളും സംഘപരിവാര്‍ നേതാക്കളും ഉയര്‍ത്തിയത്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഒന്നും സ്വാതന്ത്ര്യസമര സേനാനികള്‍ അല്ലെന്നും മലബാര്‍ കലാപം സ്വാതന്ത്ര്യസമരം എല്ലെന്നും ആയിരുന്നു ഇവരുടെ വാദം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്ത പുസ്‌കത്തില്‍ സ്വാതന്ത്ര്യ സമരത്തിന്റെ രക്തസാക്ഷികള്‍ ആയിട്ടാണ് ആലി മുസ്ലിയാരേയും വാരിയന്‍കുന്നത്തിനേയും വിശേഷിപ്പിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍...

രക്തസാക്ഷികളുടെ നിഘണ്ടു

രക്തസാക്ഷികളുടെ നിഘണ്ടു

രക്തസാക്ഷികളുടെ നിഘണ്ടു ( ഡിക്ഷണറി ഓറ് മാര്‍ട്ടിയേഴ്‌സ്) എന്നാണ് പുസ്തകത്തിന്റെ പേര്. 1857 മുതല്‍ 1947 വരെയുള്ള കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി മരിച്ച സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ വക പുസ്തകം

സര്‍ക്കാര്‍ വക പുസ്തകം

ഏതെങ്കിലും സ്വകാര്യ പ്രസാധകര്‍ അല്ല ഈ പുസ്തകം പുറത്തിറക്കിയത് എന്നും വസ്തുതയാണ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഐസിഎച്ച്ആര്‍ ആണ് പുസ്തകം പുറത്തിക്കിയിട്ടുള്ളത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിനിടേയോ പോലീസ് കസ്റ്റഡിയിലോ കൊല്ലപ്പെട്ടവരേയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേയും ആണ് ഈ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രകാശനം നരേന്ദ്ര മോദി

പ്രകാശനം നരേന്ദ്ര മോദി

സിനിമാ വിവാദങ്ങള്‍ക്ക് ശേഷമാണ് ഈ പുസ്തകം പുറത്തിറങ്ങിയത് എന്ന് തെറ്റിദ്ധരിക്കണ്ട. അതിനും മാസങ്ങള്‍ക്ക് മുമ്പേ പുസ്തകം നരേന്ദ്ര മോദി പ്രകാശനം ചെയ്തിട്ടുണ്ട്. 2019 മാര്‍ച്ച് മാസത്തില്‍ ആയിരുന്നു പ്രകാശനം. കേന്ദ്ര മന്ത്രി മഹേഷ് ശര്‍മയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Recommended Video

cmsvideo
Varian Kunnath Kunjahammed Haji On The List Of Martyrs OF The Freedom Struggle
പോരാളിയായ വാരിയന്‍കുന്നന്‍

പോരാളിയായ വാരിയന്‍കുന്നന്‍

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുസ്‌കത്തില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരേയും ബ്രിട്ടീഷ് വിരുദ്ധ പോരാളികളായും രക്തസാക്ഷികളായും തന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ എല്ലാം തന്നെ പുസ്തകത്തില്‍ പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു ബിജെപിയുടേയും സംഘപരിവാര്‍ നേതാക്കളുടേയും വാദം. ഇതിനായി ചില ചരിത്രപുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികളും അവര്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അതേ ചരിത്ര പുസ്തകങ്ങ്# തന്നെ വിശദമാക്കുന്നത് മലബാര്‍ കലാപം സ്വാതന്ത്ര്യസമരം ആയിരുന്നു എന്നും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു എന്നുമാണ്.

ബദല്‍ സിനിമയ്ക്ക് പണപ്പിരിവ്

ബദല്‍ സിനിമയ്ക്ക് പണപ്പിരിവ്

ഇതിനിടെ മലബാര്‍ കലാപത്തിന്റെ 'യഥാര്‍ത്ഥ' ചരിത്രം സിനിമയാക്കുന്നുവെന്ന് പറഞ്ഞ് സംവിധായകന്‍ അലി അക്ബറും രംഗത്ത് വന്നു. ഇതിനായി അദ്ദേഹം ഓണ്‍ലൈന്‍ വഴി ധനസമാഹരണവും നടത്തുന്നുണ്ട്. 1921 എന്നാണ് തന്റെ സിനിമയ്ക്ക് അലി അക്ബര്‍ പേരിട്ടത്.

പൃഥ്വിരാജ് സിനിമ

പൃഥ്വിരാജ് സിനിമ

പൃഥ്വിരാജിനെ നായകനാക്കിയാണ് ആഷിക് അബു 'വാരിയന്‍കുന്നന്‍' എന്ന സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയും വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഒടുവില്‍ തിരക്കഥാകൃത്തിനെ മാറ്റുകയും ചെയ്തു.

English summary
Book released by PM Narendra Modi, describes Varian Kunnathu Kunjahammed Haji was a martyr of Freedom Struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X