കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയും ഖത്തറും അടിച്ചുപിരിഞ്ഞപ്പോള്‍ നേട്ടം കൊയ്തത് മറ്റൊരു രാജ്യം; നേടിയത് 200 കോടി ഡോളര്‍!!

Google Oneindia Malayalam News

ദോഹ/റിയാദ്: ഗള്‍ഫ് മേഖലയിലെ പ്രധാന രാജ്യങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെയാണ്. ഇതിന്റെ അനന്തരഫലമായിരുന്നു 2017ല്‍ ഖത്തറിനെതിരെ സൗദി സഖ്യം പ്രഖ്യാപിച്ച ഉപരോധം. ഖത്തര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. പുറംലോകത്തേക്ക് കടക്കാന്‍ സാധിക്കുന്ന ഏക കരമാര്‍ഗം സൗദി അറേബ്യ അടച്ചു. ചരക്ക് എത്തിയിരുന്ന ദുബായിലെ തുറമുഖത്ത് നിന്ന് ഖത്തറിലേക്ക് കപ്പലുകള്‍ തടയപ്പെട്ടു.

ആദ്യം പതറിയ ഖത്തര്‍ പിന്നീട് പതിയെ തിരിച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. ഇതിന് വിദേശരാജ്യങ്ങളുടെ സഹായം ലഭിക്കുകയും ചെയ്തു. സഹായത്തിന് ആദ്യമെത്തിയ രാജ്യങ്ങളിലൊന്നായിരുന്നു തുര്‍ക്കി. ഖത്തര്‍-സൗദി തര്‍ക്കത്തിനിടെ ഏറ്റവും നേട്ടം കൊയ്ത രാജ്യം തുര്‍ക്കിയാണെന്ന് പറയാം. ഖത്തര്‍ വന്‍തോതില്‍ വളര്‍ന്നു. അതുവഴി തുര്‍ക്കിയും....

2017 ജൂണ്‍ അഞ്ചിന്

2017 ജൂണ്‍ അഞ്ചിന്

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. ബഹ്‌റൈനാണ് ആദ്യ പ്രഖ്യാപനം നടത്തിയത്. തൊട്ടുപിന്നാലെ സൗദിയും യുഎഇയും ഉപരോധം പ്രഖ്യാപിക്കുകയാണെന്ന് അറിയിച്ചു. ശേഷം ഈജിപ്തും. ഖത്തറിന്റെ വിമാനങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ കടക്കുന്നത് ഇവര്‍ തടഞ്ഞു. കരാതിര്‍ത്തി സൗദി അടയ്ക്കുകയും ചെയ്തു.

ദോഹയിലേക്ക് ചരക്കുകള്‍

ദോഹയിലേക്ക് ചരക്കുകള്‍

ദോഹയിലേക്ക് ചരക്കുകള്‍ എത്തുന്നതില്‍ പ്രധാന മാര്‍ഗം ദുബൈയിലെ തുറമുഖമായിരുന്നു. ഇവിടെ നിന്ന് ഖത്തറിലേക്കുള്ള ചരക്കുകള്‍ തടയപ്പെട്ടു. ഇതോടെ ഖത്തര്‍ തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു. ഈ വേളയിലാണ് വിദേശരാജ്യങ്ങളുടെ സഹായം ഖത്തര്‍ തേടിയത്. ആദ്യമെത്തിയത് തുര്‍ക്കിയും ഇറാനും യൂറോപ്യന്‍ രാജ്യങ്ങളുമായിരുന്നു. ചരക്കുകളുമായി തുര്‍ക്കിയില്‍ നിന്ന് വിമാനങ്ങള്‍ ദോഹയിലേക്ക് എത്തുകയും ചെയ്തു.

54 ശതമാനം വര്‍ധന

54 ശതമാനം വര്‍ധന

2018ല്‍ തുര്‍ക്കിയും ഖത്തറും തമ്മില്‍ വ്യാപാര സഹകരണം ശക്തമാക്കിയിട്ടുണ്ട്. 200 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറയുന്നു. 2017നേക്കാള്‍ 54 ശതമാനം വര്‍ധനവാണിത്. ഖത്തറിന് എല്ലാവിധ സഹായങ്ങളും അനുവദിക്കുമെന്ന് തുര്‍ക്കി ആവര്‍ത്തിക്കുന്നു.

കൂടുതല്‍ സൈന്യം

കൂടുതല്‍ സൈന്യം

ഖത്തറില്‍ രണ്ട് രാജ്യങ്ങളുടെ വിദേശ സൈനികരാണുള്ളത്. അമേരിക്കയുടെയും തുര്‍ക്കിയുടെയും. തുര്‍ക്കി അടുത്തിടെ കൂടുതല്‍ സൈന്യത്തെ ഖത്തറിലേക്ക് അയച്ചിരുന്നു. സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ഇത്. ഖത്തര്‍ ഭരണകൂടത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനാണ് സൈന്യത്തെ നിയോഗിച്ചതെന്ന് തുര്‍ക്കി വ്യക്തമാക്കുന്നു.

 തുര്‍ക്കി വാണിജ്യ എക്‌സ്‌പോ

തുര്‍ക്കി വാണിജ്യ എക്‌സ്‌പോ

തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് പ്രതിസന്ധി അവര്‍ക്ക് നേട്ടമാണുണ്ടാക്കിയത്. 2018ല്‍ തുര്‍ക്കി ഏറ്റവും കൂടുതല്‍ വാണിജ്യസഹകരണം നടത്തിയത് ഖത്തറുമായിട്ടാണ്. ദോഹയില്‍ ഇപ്പോള്‍ തുര്‍ക്കി വാണിജ്യ എക്‌സ്‌പോ നടക്കുന്നു. വരും വര്‍ഷം കൂടുതല്‍ സഹകരണമുണ്ടാകുമെന്നാണ് തുര്‍ക്കി ധനകാര്യ സഹമന്ത്രി ഉസ്മാന്‍ ദിന്‍ജ്ബാസ് പറയുന്നത്.

വന്‍തോതില്‍ പണം ചെലവഴിക്കുന്നു

വന്‍തോതില്‍ പണം ചെലവഴിക്കുന്നു

തുര്‍ക്കിയെ കൂടെ നിര്‍ത്താന്‍ ഖത്തര്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിക്ഷേപം, സാമ്പത്തിക പദ്ധതി എന്നിവയ്ക്കായി 1500 കോടി ഡോളറാണ് ഖത്തര്‍ തുര്‍ക്കിക്ക് കൈമാറുന്നത്. കൂടാതെ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്കിയെ രക്ഷിക്കാന്‍ 300 കോടി ഡോളര്‍ കറന്‍സിയായും നല്‍കി.

രക്ഷക്കെത്തിയത് ഖത്തര്‍

രക്ഷക്കെത്തിയത് ഖത്തര്‍

അമേരിക്കയുമായുള്ള വാണിജ്യ തര്‍ക്കത്തെ തുടര്‍ന്ന് തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞിരുന്നു. ഇതാകട്ടെ തുര്‍ക്കിയുടെ സാമ്പത്തിക രംഗത്തെ തളര്‍ത്തുകയും ചെയ്തു. ഈ വേളയില്‍ രക്ഷക്കെത്തിയത് ഖത്തറായിരുന്നു. അതിന്റെ ഭാഗമയിട്ടാണ് 300 കോടി ഡോളര്‍ നല്‍കിയത്.

ആദ്യ പത്ത് മാസം

ആദ്യ പത്ത് മാസം

2017ല്‍ ആദ്യ പത്ത് മാസം ഖത്തറും തുര്‍ക്കിയും തമ്മില്‍ നടത്തിയ ഇടപാട് 130 കോടി ഡോളറിന്റേതായിരുന്നു. എന്നാല്‍ 2018ല്‍ 170 കോടി ഡോളറിന്റെ ഇടപാടാണ് ഇക്കാലയളവില്‍ നടത്തിയത്. പ്രധാനമായും തുര്‍ക്കിയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നത് ഭക്ഷ്യവസ്തുക്കളും കെട്ടിട നിര്‍മാണ ചരക്കുകളുമാണ്. ഖത്തറില്‍ നിന്ന് തുര്‍ക്കിയിലേക്ക് പ്രകൃതി വാതകവും അലുമിനിയവും എത്തുന്നു.

ഉപരോധത്തിന് മുമ്പും ശേഷവും

ഉപരോധത്തിന് മുമ്പും ശേഷവും

ഉപരോധത്തിന് മുമ്പ് ഖത്തറില്‍ ഉപയോഗിച്ചിരുന്ന തുര്‍ക്കിയുടെ വസ്തുക്കള്‍ പത്ത് ശതമാനമായിരുന്നു. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം 25 ശതമാനമായി ഉയര്‍ന്നുവെന്ന് അബു ഇസ്സ ഹോള്‍ഡിങ്‌സ് കമ്പനി പറയുന്നു. സൗദിയുടെയും യുഎഇയുടെയും ഉല്‍പ്പന്നങ്ങളെല്ലാം ഖത്തറില്‍ നിന്ന് പൂര്‍ണമായും മാറ്റിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ആകര്‍ഷക പദ്ധതികള്‍

ആകര്‍ഷക പദ്ധതികള്‍

ഇനിയും സഹകരണം ശക്തിപ്പെടുത്താനാണ് തുര്‍ക്കിയുടെയും ഖത്തറിന്റെയും തീരുമാനം. തുര്‍ക്കിയുമായി മാത്രമല്ല യൂറോപ്പ്യന്‍ രാജ്യങ്ങളുമായും ഏഷ്യന്‍ രാജ്യങ്ങളുമായും ഖത്തര്‍ കൂടുതല്‍ വാണിജ്യ സഹകരണം നടത്തുന്നുണ്ട്. കൂടാതെ വിദേശികളെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതിന് ഒട്ടേറെ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്.

നേട്ടത്തിന്റെ വഴികള്‍

നേട്ടത്തിന്റെ വഴികള്‍

കുറഞ്ഞകൂലി സമ്പ്രദായം, വിസാ സൗജന്യ യാത്ര എന്നിവയെല്ലാം പ്രഖ്യാപിച്ചതോടെ ഖത്തര്‍ ആഗോള തലത്തില്‍ ഏറെ ആകര്‍ഷണമുള്ള ഗള്‍ഫ് രാജ്യമായി മാറുകയാണ്. തുര്‍ക്കിയാകട്ടെ, യൂറോപ്യന്‍ മേഖലയില്‍ അതിവേഗം വളരുന്ന രാജ്യവുമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നതില്‍ ഉപരോധ രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ട്.

ബിഹാറില്‍ പുതിയ നിബന്ധനയുമായി കോണ്‍ഗ്രസ്; എല്ലാ കക്ഷികളും തയ്യാറാകണം, സീറ്റ് വിഭജനം ഓക്കെബിഹാറില്‍ പുതിയ നിബന്ധനയുമായി കോണ്‍ഗ്രസ്; എല്ലാ കക്ഷികളും തയ്യാറാകണം, സീറ്റ് വിഭജനം ഓക്കെ

English summary
Booming Qatar-Turkey trade to hit $2 billion for 2018 as Gulf rift drags on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X