Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ മുൻനിര പ്രവർത്തകർക്കും മുതിർന്നവർക്കും ബൂസ്റ്റർ ഡോസുകൾ; എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?

കേരളത്തിലെ മുൻനിര പ്രവർത്തകർക്കും മുതിർന്നവർക്കും ബൂസ്റ്റർ ഡോസുകൾ; എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരുതൽ ഡോസ് വാക്സിൻ എന്നത് എല്ലാവർക്കും സംശയം ഉളവാക്കുന്ന ഒന്നാണ്.

എന്നാൽ, പ്രധാനമായും ശ്രദ്ധക്കേണ്ട കാര്യങ്ങൾ ഇതാണ് ;-

കരുതൽ ഡോസ് വാക്സിൻ ആയി നാം വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യം www.cowin.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും. തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ്. Schedule precaution Dose എന്നാ അടുത്ത ഐക്കണിൽ ക്ലിക്ക് ചെയ്യണം.

cowin vaccine

തുടർന്ന് അവിടെ സെൻറർ ഉം കൃത്യമായ സമയവും രേഖപ്പെടുത്തി ബുക്ക് ചെയ്യാൻ സാധിക്കും. ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ , 60 വയസ്സിന് മുകളിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് വാക്സിൻ എടുക്കുവാൻ സാധിക്കുക.

കരുതൽ ഡോസ് വാക്സിൻ എടുക്കുന്നതിനായി രണ്ട് ഡോസും സ്വീകരിച്ച കഴിഞ്ഞ് ഒമ്പത് മാസം കഴിയണം എന്ന നിബന്ധനയും ഉണ്ട്. എന്നാൽ, കരുതല്‍ ഡോസിനായുള്ള ബുക്കിംഗിന് ഏതെങ്കിലും വാക്സിനേഷൻ കേന്ദ്രത്തിലേക്ക് നേരിട്ടോ പോകുകയോ ഓണ്‍ ലൈന്‍ വഴിയും ബുക്കിംഗ് നടത്തുകയോ ചെയ്യാം. ഓണ്‍ലൈന്‍ വഴി കൃത്യമായി ബുക്ക് ചെയ്ത് വരുന്നതായിരിക്കും സമയം നഷ്ടപ്പെടാതിരിക്കാന്‍ നല്ലത്.

പ്രമേഹം, രക്തസമ്മർദ്ദം, മറ്റ് വിട്ടു മാറാത്ത അസുഖങ്ങൾ തുടങ്ങിയ അസുഖങ്ങളുള്ള 60 വയസ്സിന് മുകളിലുള്ളവർക്ക് അവരുടെ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം മുൻകരുതൽ ഡോസ് എടുക്കണം. ആളുകൾക്ക് അവരുടെ ഒന്നും രണ്ടും ഡോസുകൾക്ക് ലഭിച്ച അതേ വാക്സിൻ ആയിരിക്കും കരുതൽ ഡോസായി ലഭിക്കുക. ഇതിനർത്ഥം സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് അതിന്റെ മൂന്നാമത്തെ ഡോസ് ലഭിക്കും. ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ ലഭിച്ചവർക്ക് അതിന്റെ മൂന്നാമത്തെ ഡോസ് ലഭിക്കും.

എന്നാൽ, കേസുകൾ ഉയർന്നതിന് പിന്നാലെ ഇന്ന് മുതൽ സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ നൽകിത്തുടങ്ങി. ഇന്നലെ കരുതൽ ഡോസ് വാക്സിൻ രജിസ്ട്രേഷൻ സംസ്ഥാനത്തുടനീളം ആരംഭിച്ചിരുന്നു. അതേ സമയം, കേരളത്തിൽ മാത്രം 5 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകരും അതേ അളവിൽ തന്നെ കൊവിഡ് മുന്നണി പോരാളികളും ഉണ്ട്. 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ വിദഗ്ധരുടെ നിർദ്ദേശം കൃത്യമായി പാലിച്ചു ഡോക്ടറുടെ അഭിപ്രായം ചോദിച്ചു മാത്രം വേണം കരുതൽ ഡോസ് വാക്സിൻ എടുക്കാൻ എന്ന നിർദേശവും ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.

അതേ സമയം, കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതായിരുന്നു ഈ മുൻ കരുതൽ മൂന്നാം ഡോസ് വാക്‌സിനുകൾ. കേരളത്തിൽ മാത്രമല്ല, ആരോഗ്യ, മുൻനിര പ്രവർത്തകർക്കും പ്രതിരോധ ശേഷി കുറഞ്ഞ മുതിർന്നവർക്കും രാജ്യത്ത് ഉടനീളം തുടങ്ങി കഴിഞ്ഞു. രാജ്യത്ത് 60 വയസ്സിന് മുകളിലുള്ള 2.75 കോടി ആളുകൾ, 1 കോടി ആരോഗ്യ പ്രവർത്തകർ, 2 കോടി മുൻനിര തൊഴിലാളികൾ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+