Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂസ്റ്റർ ഡോസ്: സംസ്ഥാനത്ത് ബുക്കിംഗ് ഇന്നു മുതൽ: വാക്സിൻ നാളെ ലഭിക്കും; അറിയാം

ബൂസ്റ്റർ ഡോസ്: സംസ്ഥാനത്ത് ബുക്കിംഗ് ഇന്നു മുതൽ: വാക്സിൻ നാളെ ലഭിക്കും; അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിനായുള്ള ബുക്കിംഗ് ഇന്നു മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ , കൊവിഡ് മുന്നണി പോരാളികൾ 60 വയസ് കഴിഞ്ഞ അനുബന്ധ രോഗം ഉള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് വാക്സിൻ നൽകുന്നത്.

കൊവിഡ് വാകിസിന്റെ രണ്ട് ഡോസ് വാക്സിൻ ഉം എടുത്തു കഴിഞ്ഞ ആളുകളിൽ ഒമ്പത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് വാക്സിൻ നൽകുന്നത്.

എന്നാൽ , ജനുവരി 10 മുതൽ വാക്സിൻ വിതരണം ആരംഭിക്കും. വാക്സിൻ ആയി നേരിട്ടും ഓൺലൈൻ വഴിയും ബന്ധപ്പെടാം. നേരത്തെ ഓൺലൈൻ വഴി ബുക്ക് ചെയ്ത് വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തുന്നത് ആകും നല്ലതെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.

1

കരുതൽ ഡോസിനായി കൊവിൻ പോർട്ടലിൽ ഇങ്ങനെ ബുക്ക് ചെയ്യാം.

. കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

· ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക.

· നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

· രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

· അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.

2

അതേസമയം, സംസ്ഥാനത്ത് ഒമൈക്രോൺ രോഗവും ഉയർന്നു വരികയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോണ്‍ രോഗികൾ ഉളളത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചിരുന്നു. 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ് എന്നാണ് റിപ്പോർട്ട്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

3

അതേ സമയം, കുട്ടികൾക്കുളള വാക്സിനേഷനും നിലവിൽ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,22,701 കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. സംസ്ഥാനത്ത് ആകെ 4,41,670 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതൊടെ ഈ പ്രായത്തിലുള്ള 29 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായാണ് റിപ്പോർട്ട്. തിരുവനന്തപുരം 7871, കൊല്ലം 9896, പത്തനംതിട്ട 5141, ആലപ്പുഴ 9185, കോട്ടയം 11,776, ഇടുക്കി 1743, എറണാകുളം 1856, തൃശൂര്‍ 19,156, പാലക്കാട് 12,602, മലപ്പുറം 10,581, കോഴിക്കോട് 3528, വയനാട് 3929, കണ്ണൂര്‍ 21,626, കാസര്‍ഗോഡ് 3811 എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

4

എന്നാൽ , കേരളത്തില്‍ ഇന്നലെ പുതുതായി 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസര്‍ഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 209 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,547 ആയി ഉയർന്നു.

Recommended Video

cmsvideo
    ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+