കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലക്കം മറിഞ്ഞ് കര്‍ണാടക; 'അതിര്‍ത്തി' കടക്കാന്‍ സുപ്രീംകോടതിയിലേക്ക്, തീരുമാനം കടുപ്പിച്ചു

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കേരള അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ കര്‍ണാടകയുടെ നീക്കം. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. സുപ്രീംകോടതിയെ സമീപിക്കാനും അതുവരെ ഒരു വാഹനങ്ങളും കടത്തിവിടേണ്ട എന്നുമാണ് പുതിയ തീരുമാനം.

Recommended Video

cmsvideo
അതിര്‍ത്തി വിഷയത്തില്‍ മലക്കം മറിഞ്ഞ് കര്‍ണാടക | Oneindia Malayalam
y

നേരത്തെ ഹൈക്കോടതി തീരുമാനത്തെ തുടര്‍ന്ന് കാസര്‍കോട് അതിര്‍ത്തി തുറക്കുമെന്ന് കര്‍ണാടക അറിയിച്ചിരുന്നു. കര്‍ശനമായ പരിശോധനയ്ക്ക് ശേഷം രോഗികളെ കടത്തിവിടുമെന്നാണ് അറിയിച്ചത്. മാത്രമല്ല, ഡോക്ടറെയും പോലീസുകാരെയും ഇവിടെ വിന്യസിക്കാനും തീരുമാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ നിലപാട് മാറ്റിയത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂവിലെ ആശുപത്രികളിലേക്ക് പോകാമെന്നാണ് ആദ്യം കര്‍ണാടക അറിയിച്ചത്. വെന്‍ലോക് ആശുപത്രിയിലെ ഡോക്ടറെ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് നിയോഗിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍ പരിശോധിച്ച് അനുമതി നല്‍കിയാല്‍ മാത്രമേ അതിര്‍ത്തി കടത്തിവിടൂ എന്നും രോഗികള്‍ക്കൊപ്പം ഒരു ബന്ധുവിനും പോകാമെന്നും അറിയിച്ചിരുന്നു. പിന്നീടാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കാസര്‍കോട് കൊരോണ രോഗം കൂടുതലായി കണ്ട സാഹചര്യത്തില്‍ അതിര്‍ത്തി തുറക്കാന്‍ സാധിക്കില്ലെന്നാണ് ബുധനാഴ്ച വരെ കര്‍ണാടക നിലപാടെടുത്ത്. ഇതിനെ നിശിതമായി വിമര്‍ശിച്ചാണ് കേരള ഹൈക്കോടതി അതിര്‍ത്തി തുറക്കാന്‍ ഉത്തരവിട്ടത്. ദേശീയ പാത കേന്ദ്രത്തിന് കീഴില്‍ വരുന്നതാണെന്നും അത് അടയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബുധനാഴ്ച തന്നെ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. പിന്നീട് രാത്രി വൈകിയാണ് അതിര്‍ത്തി തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

സൗദിക്ക് ഉഗ്രന്‍ പണി കൊടുക്കാന്‍ ട്രംപിന്റെ രഹസ്യനീക്കം; നിര്‍ണായക തീരുമാനം ഉടന്‍, ലക്ഷ്യം സ്വയരക്ഷസൗദിക്ക് ഉഗ്രന്‍ പണി കൊടുക്കാന്‍ ട്രംപിന്റെ രഹസ്യനീക്കം; നിര്‍ണായക തീരുമാനം ഉടന്‍, ലക്ഷ്യം സ്വയരക്ഷ

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. ചികില്‍സ കിട്ടാതെ ആളുകള്‍ മരിക്കുന്നു. തങ്ങളുടെ അതിര്‍ത്തിയില്‍ കയറി ബാരിക്കേഡ് സ്ഥാപിച്ചത് മനുഷ്യത്വരഹിത നടപടിയാണ്. ദേശീയ പാത അടയ്ക്കാന്‍ ഒരു സംസ്ഥാനത്തിനും അധികാരമില്ല. ആറ് പേരാണ് ചികില്‍സ കിട്ടാതെ മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മംഗലാപുരത്തെ ആശുപത്രികള്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ ചികില്‍സിക്കാന്‍ തയ്യാറാണ്. അവര്‍ നല്‍കിയ അനുമതി പത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിര്‍ത്തി തുറന്നാല്‍ കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ തയ്യാറാണെന്നും കേരളം കോടതിയെ അറിയിച്ചിരുന്നു.

അമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണംഅമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണം

അതിര്‍ത്തി തുറക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. മനുഷ്യത്വമാണ് വലുത് എന്നും അത്യാവശ്യ യാത്രക്കാരെ കടത്തിവിടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അതിര്‍ത്തി തുറക്കരുത് എന്ന് സിദ്ധരാമയ്യ പറഞ്ഞതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

English summary
Border issue with Kerala; Karnataka likely to move Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X