കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരത്തിൽ ജലമൂറ്റൽ വ്യാപകം; വടകരയില്‍ അ‍നധികൃത കുഴൽ കിണർ നിർമ്മാണം നാട്ടുകാർ തടഞ്ഞു

  • By Sreejith Kk
Google Oneindia Malayalam News

വടകര:നഗര പരിധിയിലെ എടോടി ഇരുപത്തിയഞ്ചാം വാർഡിൽ എസ്സാർ സിറ്റി ഹൈറ്റ്സ് എന്ന ഫ്ലാറ്റ് സമുച്ചയത്തിൽ അനധികൃത കുഴൽ കിണർ നിർമ്മാണം നാട്ടുകാർ തടഞ്ഞു.ഭൂഗർഭ ജല വകുപ്പിൽ നിന്നോ നഗരസഭയിൽ നിന്നോ അനുമതി ലഭിക്കാതെയാണ് കുഴൽ കിണർ നിർമ്മാണം ആരംഭിച്ചത്.പതിനൊന്ന് നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ 39 ലേറെ വീടുകളുണ്ട്.നിലവിൽ വിസ്താരമേറിയ തുറന്ന കിണറും,ജല അതോറിറ്റിയുടെ കണക്ഷനും,മറ്റൊരു കുഴൽ കിണറും ഉപയോഗത്തിലുള്ളപ്പോഴാണ് മറ്റൊരു കുഴൽ കിണർ കൂടി നിർമ്മിക്കാൻ ശ്രമിച്ചത്.

കർഷക മുന്നേറ്റം ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം- എളമരം കരീംകർഷക മുന്നേറ്റം ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം- എളമരം കരീം

ഇവയിൽ നിന്നെല്ലാം അധികരിച്ച തോതിലുള്ള ജല ഉപഭോഗം കാരണം പ്രദേശത്തെ മുഴുവൻ കിണറുകളിലും ജല നിരപ്പ് പാടെ താഴ്ന്ന നിലയിലായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്.ഈ ഫ്ളാറ്റിലെ കക്കൂസ് ടാങ്കിൽ നിന്നും മലിനജലം തൊട്ടടുത്ത നിലാദി മീത്തൽ ഉദയന്റെ വീട്ടു കിണറ്റിലേക്ക് ഒഴുകി കിണർ മലിനമാക്കപ്പെട്ട് ഉപയോഗ ശൂന്യമായിരിക്കയാണ്.പ്രതിഷേധം കനത്തതോടെ ഫ്ളാറ്റിലെ താമസക്കാർ ഈ കുടുംബത്തിന് മറ്റൊരു കിണർ കുഴിച്ചു നൽകുകയായിരുന്നു.ഭൂമി കുഴിച്ച് പാർക്കിങ് ഉണ്ടാക്കി ഇതിനും താഴെയാണ് കക്കൂസ് ടാങ്ക് കുഴിച്ചത്.മറ്റു കിണറുകളിലേക്കും മാലിന്യം എത്തിപ്പെടുമെന്ന ഭീഷണിയിലാണ് പരിസരവാസികൾ.

bore-well

ഇവയ്‌ക്കെല്ലാം പുറമെ സ്വിമ്മിങ് പൂളും നിർമ്മിച്ചിട്ടുണ്ട്.നേരത്തെ വേനൽ കാലത്ത് ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്ന പ്രദേശമാണിത്.ഫ്ലാറ്റ് നിർമ്മാണത്തോടെ കിണറുകളിലെ വെള്ളം വറ്റുകയും,മലിന മാകാനും തുടങ്ങി.ഇത് സംബന്ധിച്ച് പ്രദേശ വാസികൾ നഗരസഭാ സെക്രട്ടറിയ്ക്കും,വടകര പോലീസിലും പരാതി നൽകി.

ഭൂമി കൈമാറ്റ വിവാദം: ദിവ്യ എസ് അയ്യർക്ക് കുരുക്ക് മുറുകുന്നു.. വകുപ്പുതല നടപടിക്ക് സാധ്യതഭൂമി കൈമാറ്റ വിവാദം: ദിവ്യ എസ് അയ്യർക്ക് കുരുക്ക് മുറുകുന്നു.. വകുപ്പുതല നടപടിക്ക് സാധ്യത

നഴ്‌സുമാരെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് എടുത്തവർ ഈ 39 പേരുടെ മരണത്തിന്റെ ക്രെഡിറ്റും എടുക്കുമോ?നഴ്‌സുമാരെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് എടുത്തവർ ഈ 39 പേരുടെ മരണത്തിന്റെ ക്രെഡിറ്റും എടുക്കുമോ?

English summary
bore well digging in vadakara;water level reduced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X