കാസർകോട് പുതിയ ബസ്സ്റ്റാന്റില് കുഴല്‍ കിണര്‍ അവശിഷ്ടം റോഡില്‍ തള്ളി; കിണർ നിർമ്മാണം പാതി വഴിയിൽ
കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റില് അര്‍ധരാത്രി കുഴിച്ച കുഴല്‍ക്കിണറിന്റെ അവശിഷ്ടം റോഡില്‍ തന്നെ തള്ളി പണിക്കാര് സ്ഥലം വിട്ടു. പൊടിപടലത്തില്‍ യാത്രക്കാരും സമീപത്തെ വ്യാപാരികളും പൊറുതിമുട്ടി.പുതിയ ബസ്സ്റ്റാന്റില് നാഷണല്‍ റേഡിയോയുടെ സമീപത്താണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നഗരസഭയുടെ കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമാണിതെന്നും വരള്‍ച്ചാ കാലത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയാണ് ബസ്സ്റ്റാന്റിനോട് ചേര്‍ന്നുള്ള റോഡിന്റെ ഓരത്ത് കിണര്‍ കുഴിക്കുന്നതെന്നുമാണ് ജോലിക്കാര്‍ പറഞ്ഞത്.

എന്നാല്‍ ഇന്ന് രാവിലെ യാത്രക്കാരും വ്യാപാരികളും എത്തിയപ്പോഴാണ് കുഴിയെടുത്ത പൊടി കുന്നുപോലെ കൂട്ടിയിട്ട നിലയില്‍ കണ്ടത്. വെള്ളം കിട്ടാത്തതിനാല്‍ പാതിവഴിക്ക് വെച്ച് നിര്‍മ്മാണം നിര്‍ത്തി മൂടിയതാണെന്ന് കരുതുന്നു. എന്നാല്‍ കൂട്ടിയിട്ട പൊടി നീക്കം ചെയ്യാന്‍ തയ്യാറായില്ല. പൊടിപടലം നിറഞ്ഞതോടെ സമീപത്തെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാപാരി നേതാക്കളും സ്ഥലത്തെത്തിയിരുന്നു. നഗരസഭാ കാര്യാലയത്തില്‍ ചെന്ന് പരാതി ബോധിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications