കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് നിയന്ത്രണം

  • By Udayaravi .
Google Oneindia Malayalam News

കടുത്ത വരള്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഭൂഗര്‍ഭ ജലത്തിന്റെ അമിത ചൂഷണം കുറക്കുതിനായി ജില്ലയില്‍ കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.2017ലും എപ്രില്‍ മെയ് മാസങ്ങളില്‍ കുഴല്‍ കിണറുകളുടെ നിര്‍മ്മാണത്തിന് കൃത്യമായ പരിതി ഏര്‍പ്പെടുത്തിയിരുന്നു. വേനല്‍ചൂടുക്കൂടുന്ന സാഹചര്യത്തിലാണ് ഇക്കുറിയും ഏപ്രില്‍, മെയ് മാസങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂപ്രകൃതിയനുസരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.

തൊടുപുഴ, ഇളംദേശം എന്നീ ബ്ലോക്കുകളുടെ പരിതിയില്‍ വരുന്ന പ്രദേശങ്ങളില്‍ സ്വകാര്യ ആവശ്യത്തിനായി 100 മീറ്ററില്‍ കൂടാത്ത ആഴത്തിലും, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, അഴുത, ദേവികുളം, അടിമാലി എന്നീ ബ്ലോക്കുകളുടെ പരിതിയില്‍ വരുന്ന കിണറുകള്‍ക്ക്് 150 മീറ്ററില്‍ കൂടാത്ത ആഴത്തിലും നിര്‍മ്മിക്കുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല.

IDUKI

മറ്റ് എല്ലാത്തരം കുഴല്‍ക്കിണറുകളും നിര്‍മ്മിക്കാന്‍ പ്രത്യേക അനുമതി ഭൂജല വകുപ്പില്‍ നിന്ന് മുന്‍കൂറായ വാങ്ങണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാകലക്ടറുമായ ജി.ആര്‍. ഗോകുല്‍ ഉത്തരവിട്ടു.

iduki

ഭൂജല വകുപ്പിന്റെ റിഗ്ഗ് രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള ഏജന്‍സികള്‍,വാഹനങ്ങള്‍ എന്നിവ മുഖേന മാത്രമേ ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുവാന്‍ പാടുള്ളൂ. ഈ ഉത്തരവ് മെയ് 31വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസീല്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരെ ചുമതലപ്പെടുത്തി.

English summary
Borewell construction Control in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X